മ​ല​യി​ന്‍കാ​വി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ര്‍ ലോ​റി ഇ​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം

അമിത വേഗം: നിയന്ത്രണം വിട്ട ലോറി വീടിന്റെ ഭിത്തിയിലും ടൂറിസ്റ്റ് ബസിലും ഇടിച്ച് മറിഞ്ഞു

വെള്ളറട: അമിതവേഗത്തില്‍ എത്തിയടിപ്പര്‍ ലോറി ദിശ മാറി വീടിന്റെ ഭിത്തി ഇടിച്ചു തകര്‍ത്ത ശേഷം നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മറിഞ്ഞു. ഇന്നലെ വൈകുന്നേരം മലയിന്‍കാവിലായിരുന്നു സംഭവം.

പനച്ചമൂടില്‍ നിന്ന് ചെറിയ കൊല്ലയിലേക്ക് പോവുകയായിരുന്ന കെ.എല്‍.21.എന്‍.ജി.426ാം നമ്പര്‍ ലോറിയാണ് അപകടം വിതച്ചത്. ടിപ്പര്‍ ഡ്രൈവര്‍ സദാനന്ദന് പരിക്കേറ്റു. അറ്റകുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറക്കിയ ടൂറിസ്റ്റ് ബസിന് സാരമായ കേടുപാട് സംഭവിച്ചു.

സംഭവ സമയം നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇതുവഴി സഞ്ചരിച്ചിരുന്നു.

Tags:    
News Summary - Speeding Lorry Hits House Wall, Tourist Bus and Overturns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.