വെള്ളറട: ലഹരി ഉപയോഗം വർധിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് കടകളില്‍ പരിശോധന നടത്തി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നിർദേശം നടത്തിയ പരിശോധനയിൽ പനച്ചമൂട്ടില്‍ കൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്ന് വന്‍തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി.
വിദ്യാർഥികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അടക്കം വന്‍തോതില്‍ വിൽപന നടത്തുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പരിശോധന ശക്തമായി തുടരുമെന്ന് സി.ഐ പറഞ്ഞു. എസ്.ഐ പ്രമോദ്, സിവില്‍ പൊലീസുകാരായ കുമാര്‍, ബിജു, ദുനിഷ് അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.