Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു; യാത്രക്കാർ രക്ഷപ്പെട്ടു
നാഗർകോവിൽ: ആശാരിപള്ളം-ഗുരുകുലം റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിലുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആശാരിപള്ളം സ്വദേശി മുഹമ്മദ് സെയ്ദ് അലിയും ബന്ധുക്കളായ മൂന്ന് സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്. കുളച്ചലിൽ പോയി മടങ്ങുന്നതിനിടയിൽ കാറിന്റെ മുൻഭാഗത്തുനിന്ന് പുകച്ചുരൾ പടർന്നു. ഉടൻ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങി. ഉടൻ തീ പടരുകയായിരുന്നു.
നാഗർകോവിൽ ഫയർ ഓഫിസർ ദുരൈയുടെ നേതൃത്വത്തിലുള്ള സംഘമെത്തി തീ കെടുത്തി. കാറിന്റെ ബാറ്ററിയിൽനിന്നുണ്ടായ വൈദ്യുതിച്ചോർച്ചയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ പൂർണമായി കത്തിയെരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.