റൗ​ഫ്, ഭാ​ര്യ ഹ​സീ​ന, മ​ക്ക​ൾ റ​സൂ​ൽ, റ​സ​ൽ

കടബാധ്യത; മക്കളുൾപ്പെട്ട കുടുംബത്തെ കാണാനില്ല, അന്വേഷണവുമായി പൊലീസ്

വ​ർ​ക്ക​ല: ര​ണ്ട് പി​ഞ്ചു മ​ക്ക​ളു​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​യി​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ന​ട​യ​റ എം.​എ ക​ലാം റോ​ഡി​ൽ റ​സൂ​ൽ മ​ൻ​സി​ലി​ൽ റൗ​ഫ് (52), ഭാ​ര്യ ഹ​സീ​ന (42), മ​ക്ക​ളാ​യ റ​സൂ​ൽ (12), റ​സ​ൽ (5) എ​ന്നി​വ​രെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 31ന് ​രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യ​ത്.

സ​ഹോ​ദ​ര​ങ്ങ​ൾ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് അ​യി​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​വാ​സി​യാ​യി​രു​ന്ന റൗ​ഫ് നാ​ല് വ​ർ​ഷം മു​മ്പ് വി​ദേ​ശ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളി​യാ​യി മാ​റി. ഹ​സീ​ന വീ​ട്ട​മ്മ​യാ​ണ്. മ​ക്ക​ളാ​യ റ​സൂ​ൽ ഏ​ഴാം ക്ലാ​സി​ലും റ​സ​ൽ എ​ൽ.​കെ.​ജി​യി​ലും പ​ഠി​ക്കു​ന്നു.

വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വാ​യ്പ എ​ടു​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. തി​രി​ച്ച​ട​വു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും നി​ര​ന്ത​രം ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ങ്ങ​ളും ഭീ​ഷ​ണി​ക​ളും നേ​രി​ട്ടി​രു​ന്നു.

താ​മ​സി​ക്കു​ന്ന വീ​ടും പു​ര​യി​ട​വും വി​റ്റ് ബാ​ധ്യ​ത തീ​ർ​ക്കാ​നാ​യി റൗ​ഫ് ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് കു​ടും​ബ​ത്തി​ലെ ചി​ല ത​ർ​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ന്തം ആ​സ്തി​ക​ളും മ​ര​വി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം റൗ​ഫ് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. വീ​ട് പ​രി​ശോ​ധി​ച്ച പൊ​ലീ​സി​ന് ഇ​വ​ർ എ​ഴു​തി വ​ച്ച ഒ​രു ക​ത്ത് ല​ഭി​ച്ച​താ​യും അ​റി​യു​ന്നു. പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ടു​ത്ത ഭീ​ഷ​ണി ഉ​ണ്ടെ​ന്നും ജീ​വി​ക്കാ​നാ​വാ​ത്ത​ത്ര മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണെ​ന്നും എ​ഴു​തി​യ​താ​യും അ​റി​യു​ന്നു.

ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ തൊ​ട്ട​ടു​ത്തു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ, വ​ർ​ക്ക​ല അ​യി​രൂ​ർ പൊ​ലീ​സി​ലോ അ​റി​യി​ക്ക​ണം. ഫോ​ൺ: 9895 40 5407.

Tags:    
News Summary - Family including children missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.