അമ്പൂരി സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നടത്തിയ പരിശോധന
വ്യാജന്മാർ വിലസിയ ആശുപത്രിക്ക് പൂട്ടിട്ടു
വെള്ളറട: അമ്പൂരി ജങ്ഷന് സമീപം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച സെന്റ് ജോണ്‍സ് ഹോസ്പിറ്റൽ ആരോഗ്യവകുപ്പ് അധികൃതർ പൂട്ടി. ആശുപത്രി നടത്തുന്നയാൾ ഉൾപ്പടെ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോമിയോ ഡോക്ടറാണ് അലോപ്പതി ചികിത്സ നടത്തിയിരുന്നത്.
പഞ്ചായത്തിന്റെ അനുമതി, ആശുപത്രിയിൽ മാലിന്യം സംസ്കരിക്കുന്നതിന് സംവിധാനമില്ല, ലാബിന് നിലവാരമില്ല എന്നിവയും ണ്ടെത്തി. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ആശുപത്രിയില്‍ കാലാകാലങ്ങളില്‍ വ്യാജ ഡോക്ടറാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.