വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷവും 40 പവനും കവര്‍ന്നു

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും 40 പ​വ​ൻ സ്വ​ര്‍ണ​വും ക​വ​ര്‍ന്ന​താ​യി പ​രാ​തി. ചാ​ല​ക്കു​ഴി റോ​ഡ് കേ​ദാ​രം ലെ​യി​നി​ല്‍ ഹൗ​സ് ന​മ്പ​ര്‍ 29-ല്‍ ​താ​മ​സി​ക്കു​ന്ന സു​ധ​ര്‍മ്മ​യു​ടെ (70) വീ​ട്ടി​ലാ​ണ്​ ക​വ​ര്‍ച്ച ന​ട​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്പൂ​ട്ടി ഇ​വ​ര്‍ പ​ത്ത​നം​തി​ട്ട​യി​ലു​ള​ള ബ​ന്ധു​വീ​ട്ടി​ല്‍ പോ​യ ശേ​ഷം വൈ​കു​ന്നേ​രം 5.30 ഓ​ടെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ര്‍ച്ച ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

വീ​ടി​ന്റെ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും നാ​ല്‍പ്പ​തു പ​വ​ന്റെ സ്വ​ര്‍ണ​വും ക​വ​ര്‍ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​ഴി​ഞ്ഞ ഗ്യാ​സ് സി​ലി​ണ്ട​റും വെ​ട്ടു​ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് അ​ല​മാ​ര ത​ക​ര്‍ത്താ​ണ് ക​വ​ര്‍ച്ച ന​ട​ത്തി​യ​ത്. വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - robbery at house- money and gold lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.