പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range നിർമാണം അതിവേഗം; ആറ്റുകാൽ പൊങ്കാലക്ക് മുമ്പ് 25 റോഡുകൾ തുറക്കും -മന്ത്രി
തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ കെ.ആർ.എഫ്.ബി നിർമിക്കുന്ന 28 പ്രധാനറോഡുകളിൽ 25 എണ്ണവും ആറ്റുകാൽ പൊങ്കാലക്ക് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പഴവങ്ങാടി-പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 റോഡുകളും 25ന് മുമ്പ് തുറക്കും. പറഞ്ഞതിലും 10 ദിവസം മുമ്പാണ് നിർമാണം പൂർത്തിയാക്കുന്നത്. പഴവങ്ങാടി-പടിഞ്ഞാറേക്കോട്ട റോഡിന്റെ നിർമാണം ഞായറാഴ്ച പൂർത്തിയാകും. കഠിനാധ്വാനത്തിലൂടെ ഇത് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിർമാണം പരോഗമിക്കുന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പ്രവൃത്തി വിലയിരുത്താൻ മിഷൻ ടീം രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലകളിലും 45 ദിവസത്തെ ഇടവേളകളിൽ ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന ടീം പരിശോധന നടത്തും. പോരായ്മ കണ്ടെത്തിയാൽ ഉടൻ ഉദ്യോഗസ്ഥർ അക്കാര്യം അറിയിക്കും. ഇതിന് പുറമേ മന്ത്രിയുടെയും പൊതുമരാമത്ത് സെക്രട്ടറിയുടെയും നേതൃത്വത്തിലും പരിശോധന നടത്തും. വാട്ടർ അതോറിട്ടിയുടെ നിർമാണം നടക്കുന്ന റോഡുകൾ എത്രയും വേഗം പഴയരൂപത്തിലാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.