ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ചു

മംഗലപുരം: ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവച്ചു. മംഗലപുരം ഏരിയാ കമ്മിറ്റി പരിധിയിൽപ്പെട്ട കല്ലുവെട്ടി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കിരൺ കുമാറാണ് രാജിവച്ചത്. സിപിഎം ഭരിക്കുന്ന തോന്നയ്ക്കൽ സർവ്വീസ് സഹകരണ സംഘത്തിൽ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ മരുമകൾക്ക്​ ജോലി നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി.

ഇതിനെതിരെ ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റിയും പ്രതിഷേധം അറിയിച്ചു. ഏരിയാ കമ്മിറ്റി മഞ്ഞമലയിലുള്ള ഡിവൈഎഫ്ഐ പ്രവർത്തക​െൻറ പേരായിരുന്നു നിയമനത്തിന് നിർദ്ദേശിച്ചത്. അത്​ അവഗണിച്ചാണ് പാർട്ടി ഏരിയാ സെക്രട്ടറിയുടെ ബന്ധുവിനെ നിയമിച്ചത്.

നിയമനം പുനപരിശോധിച്ചില്ലെങ്കിൽ മംഗലത്തു നട, മഞ്ഞമല, മുട്ടുക്കോണം, കല്ലുവെട്ടി എന്നീ ബ്രാഞ്ചുകളിലെ പ്രവർത്തകർ രാജിവയ്ക്കുമെന്ന് അറിയിച്ചു. തുടർന്നും താൽക്കാലിക നിയമനത്തിന് പാർട്ടിയിലെ പ്രമുഖരുടെ ബന്ധുക്കളെ പരിഗണിക്കാനുള്ള നീക്കം നടക്കുന്നതായാണ് സൂചന.

Tags:    
News Summary - resigned from the party in protest of the appointment of relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.