വെള്ളറട: ലഹരിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയിരിക്കുകയാണ് കുന്നത്തുകാല്‍ സ്വദേശി രതീഷ് കുമാര്‍. കാരോട് മുതല്‍ കഴക്കൂട്ടം വരെ 50 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിയായിരുന്നു നേട്ടം കൈവരിച്ചത്.യുവാക്കളിലും സമൂഹത്തിലും ഉയര്‍ന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തിക്കൊണ്ടായിരുന്നു കുന്നത്തുകാല്‍ വൃന്ദാവനില്‍ രതീഷ് കുമാര്‍ എന്ന 38 കാരന് നിര്‍ത്താതെ ഓടി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയത്.
ലഹരിക്കെതിരെ സന്ദേശം ഉയര്‍ത്തി കാരോട് മുതല്‍ കഴക്കൂട്ടം വരെ ബൈപാസിലൂടെ 50 കിലോമീറ്റർ നിര്‍ത്താതെ ഓടിയ രതീഷിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്,ഏഷ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, വേള്‍ഡ് ബുക്ക് റെക്കോര്‍ഡ് തുടങ്ങിയ ബഹുമതികളാണ്. ലഹരിവിരുദ്ധ കാമ്പയിനുകളുടെ ഭാഗമായി സ്കൂള്‍, കോളജ് തലങ്ങളില്‍ സെമിനാറുകളില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ പാഠങ്ങളും, അനുഭവങ്ങളും ഉള്‍ക്കൊണ്ടാണ് ലഹരി വിരുദ്ധസന്ദേശം ഉയര്‍ത്തി ഓടാന്‍ രതീഷ് തീരുമാനിച്ചത്.കാരോട് മുതല്‍ കഴക്കൂട്ടം വരെ ആറുമണിക്കൂര്‍ 45 മിനിറ്റ് നിര്‍ത്താതെ ഓടിയാണ് സൈനിക പ്രേമി കൂടിയായ ഈ യുവാവ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.
ഭാവിയില്‍ കാസര്‍കോട് മുതല്‍ പാറശ്ശാല വരെ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് രതീഷ്കുമാര്‍.ഇതിന് പിന്തുണയായി ധനകാര്യ മേഖലയിലെ ഉദ്യോഗസ്ഥയായ രതീഷ് കുമാറിന്റെ ഭാര്യ വിഷ്ണുപ്രിയയും മകന് ആഷിക്കും ഉള്‍പ്പെടെയുള്ള കുടുംബവും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.