Posted On
date_range Updated On
date_range മഴക്കെടുതി: തദ്ദേശസ്വയംഭരണ വകുപ്പ് കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂമിൽ 24 മണിക്കൂറും ബന്ധപ്പെടാം.
തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു. കൺട്രോൾ റൂം അധികൃതർ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് പ്രശ്നപരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നത്. നമ്പർ: 0471 2317214.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.