വെള്ളറട: കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ സംഘം തമ്മിൽ മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആറാട്ടുകുഴി മുട്ടയ്ക്കോട് കോളനിയില്‍ അശോകന് (39)നാണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയനാക്കിയത്.
ഒപ്പം മദ്യപാന സംഘത്തിലുണ്ടായിരുന്ന കൂതാളി ഇരുപ്പുവാലി സ്വദേശി സണ്ണി (29), ആറാട്ടുകുഴി മുട്ടയ്ക്കോട് കോളനി സ്വദേശി ബിനു (30) എന്നിവർ പൊലീസ് പിടിയിലായി. കഴിഞ്ഞദിവസം രാത്രി ആറാട്ട്കുഴിക്ക് സമീപത്തെ പഞ്ചായത്ത് സ്റ്റേഡിയത്തിന്സമീപത്ത് ഇരുന്നാണ് മൂന്നംഗസംഘം മദ്യപിച്ചത്.
വാക്കേറ്റത്തിനിടെ സണ്ണിയും ബിനുവും ചേര്‍ന്ന് അശോകന്റെ തലയില്‍ ഹോളോബ്രിക്സ് എടുത്ത് അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അശോകന് ബോധരഹിതനാവുകയും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട പോലീസ് എത്തി ആശുപത്രിയിലെത്തിച്ച് സര്‍ജറിക്ക് വിധേയനാക്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ ശശികുമാരന് നായര്‍, പ്രമോദ്, ശശികുമാര്‍, അനില്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.