Posted On
date_range Updated On
date_range പാങ്ങോട് പഞ്ചായത്തിൽ കുടുംബശ്രീ രേഖകള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി
പാങ്ങോട്: കുടുംബശ്രീ രേഖകള്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. പാങ്ങോട് പഞ്ചായത്ത് സെക്രട്ടറിയാണ് പരാതി നൽകിയത്. പഞ്ചായത്ത് ഓഫിസിന് സമീപമുള്ള കുടുംബശ്രീ ഹോട്ടലിന് മുന്‍വശം ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന കുടുംബശ്രീയുടെ പഴയ അപക്ഷകളും അയല്‍ക്കൂട്ടങ്ങളുടെ മാസാവസാന കണക്കുകളും ഞായാറാഴ്ച വൈകീട്ട് സാമൂഹികവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായിട്ടാണ് പരാതിയില്‍ പറയുന്നത്.
കുടുംബശ്രീ രേഖകള്‍ കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാങ്ങോട് പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുലഭ പാങ്ങോട് പൊലീസില്‍ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.