നഗരത്തിലെ തിരക്ക്​ നിയന്ത്രിക്കാൻ ​പരീക്ഷണാടിസ്ഥാനത്തിൽ പാളയം പബ്ലിക് ലൈബ്രറിയുടെ എതിർവശത്തേക്ക്​ ​ബസ്​ സ്​റ്റോപ്പ്​ മാറ്റിയപ്പോൾ. വെള്ളയമ്പലം-പേരൂർക്കട, വെള്ളയമ്പലം-വട്ടിയൂർക്കാവ് വഴി പോകുന്ന ബസുകളാണ്​ പബ്ലിക് ലൈബ്രറിക്ക് മുന്നിൽ നിർത്തുക

പാളയത്തെ ബസ്​സ്​റ്റോപ്​​ പബ്ലിക് ലൈബ്രറിക്കു സമീപം മാറ്റി

തി​രു​വ​ന​ന്ത​പു​രം: പാ​ള​യം വ​ഴി പേ​രൂ​ർ​ക്ക​ട, വ​ട്ടി​യൂ​ർ​ക്കാ​വ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ളു​ടെ സ്റ്റോ​പ്​ പാ​ള​യം പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക്‌ എ​തി​ർ​വ​ശ​ത്ത്. ഹോ​ർ​ട്ടി​കോ​ർ​പ്പി​ന​ടു​ത്താ​ണ് പു​തി​യ സ്റ്റോ​പ്. ഒ​രു മാ​സ​ത്തേ​ക്ക്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. പ​ട്ടം, വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള എ​ല്ലാ ബ​സു​ക​ൾ​ക്കും സ്റ്റേ​ഡി​യ​ത്തി​ന​ടു​ത്ത് സ്റ്റോ​പ്​ അ​നു​വ​ദി​ച്ച​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി​രു​ന്നു. സി​ഗ്​​ന​ൽ ല​ഭി​ച്ചാ​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റോ​പ്​ മാ​റ്റം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.

ഇ​വി​ടെ ബ​സ്‌ ഷെ​ൽ​ട്ട​ർ നി​ർ​മി​ക്കാ​ൻ എം.​എ​ൽ.​എ, റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ക​ത്ത് ന​ൽ​കും. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം ക​ഴി​യു​മോ​യെ​ന്നും പ​രി​ശോ​ധി​ക്കും. ചീ​ഫ് സോ​ണ​ൽ ട്രാ​ഫി​ക് ഓ​ഫി​സ​ർ ജേ​ക്ക​ബ് സാം ​ലോ​പ്പ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

Tags:    
News Summary - Palayam bus stop Moved near the public library

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.