പ​ത്​​മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തെ ആ​സ്പ​ദ​മാ​ക്കി ത​പാ​ൽ വ​കു​പ്പ്​ ത​യാ​റാ​ക്കി​യ ത​പാ​ൽ മു​ദ്ര​യും ​പ്ര​​ത്യേ​ക പോ​സ്റ്റ​ൽ ക​വ​റും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്​ അ​ർ​ലേ​ക്ക​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ തപാൽ മുദ്ര പുറത്തിറക്കി

തി​രു​വ​ന​ന്ത​പു​രം: ത​പാ​ൽ വ​കു​പ്പ് കേ​ര​ള സ​ർ​ക്കി​ളി​ൻറെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശ്രീ ​പ​ത്മനാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൻറെ ത​പാ​ൽ മു​ദ്ര, പ്രീ​മി​യം പ്ര​ത്യേ​ക ക​വ​ർ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ നിർവഹിച്ചു. ഐ​ക്യം, സൗ​ഹാ​ർ​ദം, ആ​ത്മീ​യ​ത, പു​രാ​ത​ന സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി നി​ല​കൊ​ള്ളു​ന്ന നാ​ടാ​ണ്​ കേ​ര​ള​മെ​ന്ന്​ പ്രകാശന ശേഷം അദ്ദേഹം വ്യക്തമാക്കി. സം​സ്ഥാ​ന മൃ​ഗ​മാ​യ ആ​ന, സം​സ്ഥാ​ന പ​ക്ഷി മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ൽ എ​ന്നി​വ​യു​ടെ ചി​ത്ര​മ​ട​ങ്ങി​യ ത​പാ​ൽ കാ​ർ​ഡു​ക​ളും പു​റ​ത്തി​റ​ക്കി.

ആ​യി​ര​ക്ക​ണ​ക്കി​ന് അ​പൂ​ർ​വ ദേ​ശാ​ട​ന പ​ക്ഷി​യി​ന​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ പ​ക്ഷി മേ​ള സം​ഘ​ടി​പ്പി​ച്ചാ​ൽ സ​ഞ്ചാ​രി​ക​ളെ​യും പ​ക്ഷി നി​രീ​ക്ഷ​ക​രെ​യും ആ​ക​ർ​ഷി​ക്കാ​നാ​വു​മെ​ന്ന്​ ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു. കേ​ര​ള സ​ർ​ക്കി​ൾ ചീ​ഫ് പോ​സ്റ്റ്‌​മാ​സ്റ്റ​ർ ജ​ന​റ​ൽ അ​മി​താ​ഭ് സി​ങ്, ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥ്, പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ദി​ത്യ വ​ർ​മ, ക​ര​മ​ന ജ​യ​ൻ, അ​ഡ്വ. എ. ​വേ​ല​പ്പ​ൻ നാ​യ​ർ, ഫോ​ർ​ട്ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. ഹ​രി​കു​മാ​ർ, പോ​സ്റ്റ​ൽ സ​ർ​വി​സ​സ് ഡ​യ​റ​ക്ട​ർ എ​ൻ.​ആ​ർ. ഗി​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ തപാൽ മുദ്ര പുറത്തിറക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.