പ്രതിഷേധിച്ചു

തിരുവനന്തപുരം: മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ തടഞ്ഞ നഗരസഭ ജീവനക്കാരെ ദേഹോ​പദ്രവം ഏൽപിച്ച സംഭവത്തിൽ ജീവനക്കാർ . നഗരസഭയിലെ തൊഴിലാളികളായ ഗിരീഷിനെയും രാഹുലിനെയുമാണ്​ ഉപദ്രവിച്ചത്​. 26 ന്​ രാത്രി ഈഞ്ചയ്ക്കൽ കെ.എസ്​.ആർ.ടി.സി പാർക്കിങ്​ ഏരിയക്ക്​ സമീപം മെയിൻ റോഡിൽ കാറിൽ ചാക്കിൽ കെട്ടിയ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ചവരെ ഡ്യൂട്ടിയിലുള്ളവർ വിലക്കിയതിനെ തുടർന്ന് മാലിന്യം എറിയാനെത്തിയവർ മണക്കാട്​ വാർഡ് ബി.ജെ.പി കൗൺസിലർ സുരേഷിനെ വിളിച്ചുവരുത്തി. തുടർന്ന്​ തൊഴിലാളികളോട് തട്ടിക്കയറുകയും ദേഹോദ്രവം ഏൽപിക്കുകയും മാലിന്യവുമായി വന്നവരെ സംരക്ഷിച്ച്​ പറഞ്ഞുവിടുകയും ചെയ്തതായാണ്​ ആരോപണം. കൗൺസിലറുടെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ വർക്കേഴ്സ്​ അസോസിയേഷൻ സി.ഐ.ടി.യുവും കെ.എം.സി.എസ്​.യുവും സംയുക്തമായി കോർപറേഷന്​ മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം കെ.എം.സി.എസ്​.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. സുരേഷ് ഉദ്​ഘാടനം ചെയ്തു. പൊങ്കാല മഹോത്സവം തിരുവനന്തപുരം: ജഗതി മുടിപ്പുര ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് അഞ്ചുമുതൽ 11 വരെ നടക്കും. അഞ്ചിന്​ രാവിലെ 7.30 നും എട്ടിനും മധ്യേ കൊടിമരം മുറിച്ച് 10.45 നും 11.05 നും മധ്യേ തൃക്കൊടിയേറും. രാത്രി 8.30 നും ഒമ്പതിനും മധ്യേ കാപ്പുകെട്ടി കുടിയിരുത്തോടുകൂടി ഉത്സവം ആരംഭിക്കും. ആറാം ഉത്സവ ദിവസമായ പത്തിന്​ രാവിലെ 9.15 ന് പൊങ്കാല, തുടർന്ന് ശയന പ്രദക്ഷിണം വൈകുന്നേരം 5.30 ന്​ താലപ്പൊലി എന്നീ ചടങ്ങുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടക്കും. മാർച്ച് 11 ന്​ രാത്രി കൊടിയിറക്കി കാപ്പഴിച്ച് കുടിയിളകി രാത്രി 10.30 നും 10.30 നും മധ്യേ നടക്കുന്ന കുരുതി തർപ്പണത്തോടുകൂടി ഈ ആണ്ടത്തെ ഉത്സവ പരിപാടികൾ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.