കിഴക്കന്‍ മല കുടിവെള്ള പദ്ധതി പാളി; വേനല്‍ കടുത്തു; കുടിവെള്ളത്തിന് പരക്കംപാച്ചിൽ

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കി​ഫ്ബി​യി​ല്‍ നി​ന്ന് 60 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ന്‍ മ​ല​യി​ല്‍ നി​ർ​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു​മാ​സം ആ​കും മു​മ്പേ നോ​ക്കു​കു​ത്തി​യാ​യി. പെ​രു​ങ്ക​ട​വി​ള -ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് നേ​രി​ടു​ന്ന ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് കി​ഴ​ക്ക​ന്‍മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി കോ​ടി​ക​ള്‍ വി​നി​യോ​ഗി​ച്ച​ത്. പ​ദ്ധ​തി 2026 ജ​നു​വ​രി 27ന് ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​മ്പ് പ്ര​വ​ര്‍ത്തി​ക്കു​മ്പോ​ള്‍ ത​ന്നെ പൈ​പ് ലൈ​നു​ക​ളി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​ട്ട​ലു​ക​ള്‍ ഉ​ണ്ടാ​യി. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച​താ​ണ് പ​മ്പ് ഓ​ണാ​ക്കു​മ്പോ​ള്‍ പൊ​ട്ട​ലി​നി​ട​യാ​ക്കു​ന്ന​തെ​ന്നും പ​ദ്ധ​തി ന​ട​ത്തി​പ്പി​ല്‍ വ്യാ​പ​ക​മാ​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​തെ​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ​റ​യു​ന്നു. ആ​ര്യ​ങ്കോ​ട് -പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ടു​ത്ത വേ​ന​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​മാ​ണ്. ഇ​പ്പോ​ള്‍ കി​ണ​റ്റി​ല്‍ വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. പൈ​പ്പ് ലൈ​നി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം പോ​ലും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​ത് കാ​ര​ണം അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ടാ​ങ്ക​റി​ല്‍ വെ​ള്ളം എ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു​വെ​ങ്കി​ലും ന​ട​ന്നി​ല്ല. നെ​യ്യാ​റ്റി​ന്‍ക​ര ജ​ല​സേ​ച​ന ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത നി​സ്സ​ഹ​ക​ര​ണം തു​ട​രു​ക​യാ​ണ്. കു​ടി​വെ​ള്ളം ല​ഭി​ക്കാ​ൻ വീ​ണ്ടും സ​മ​രം അ​ല്ലാ​തെ ജ​ന​ങ്ങ​ള്‍ക്ക് മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ല​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ക്കു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍.

കോ​ടി​ക​ള്‍ മു​ട​ക്കി​യ കി​ഴ​ക്ക​ന്‍ മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​നം നി​ർ​ത്തി​വ​ച്ച​ശേ​ക്ഷം ഇ​പ്പോ​ള്‍ പ​ഴ​മ​ല​യി​ലെ പ​ഴ​യ ട്രീ​റ്റ്‌​മെ​ന്റ്പ്ലാ​ന്റി​ല്‍ നി​ന്നാ​ണ് പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ല്‍ക്കേു വേ​ണ്ടി വെ​ള്ളം പ​മ്പ്‌​ചെ​യ്യു​ന്ന​ത്. സി.​കെ. ഹ​രി​ന്ദ്ര​ന് കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​വാ​ന്‍ ക​ഴി​ഞ്ഞി​ല്ല​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. 

Tags:    
News Summary - Eastern Mountain drinking water project fails; summer heats up; drinking water shortage looms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.