പാറശ്ശാലയിൽ ഇക്കുറി ആര് വാഴും ആര് വീഴും?

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ തെ​ക്കേ​യ​റ്റം എ​ന്ന വി​ശേ​ഷ​ണ​മാ​ണ്​ പാ​റ​ശ്ശാ​ല​ക്കും പാ​റ​ശ്ശാ​ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​നും. മു​ന്ന​ണി​ക​ളെ മാ​റി​മാ​റി പ​രീ​ക്ഷി​ച്ച പാ​റ​ശ്ശാ​ല​യി​ൽ രാ​ഷ്ട്രീ​യ​ത്തി​ലു​പ​രി​യാ​യി വ്യ​ക്തി​ക​ളും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച ച​രി​ത്ര​മാ​ണു​ള്ള​ത്. പ്ര​ധാ​ന​മു​ന്ന​ണി​ക​ളെ വെ​ല്ലു​വി​ളി​ച്ച് സ്വ​ത​ന്ത്ര​നാ​യെ​ത്തി​യ സു​ന്ദ​ര​ൻ നാ​ടാ​രെ നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച പാ​ര​മ്പ​ര്യ​മു​ള്ള അ​തി​ർ​ത്തി​യി​ലെ ഈ ​അ​ങ്ക​ത്ത​ട്ട് ആ​രു​ടെ​യും കു​ത്ത​ക​യ​ല്ല എ​ന്ന​ത്​ എ​ടു​ത്തു​പ​റ​യേ​ണ്ടി​വ​രും.

നേ​ര​ത്തെ ഇ​ട​ത്​-​വ​ല​ത്​ മു​ന്ന​ണി​ക​ൾ ത​മ്മി​ൽ നേ​രി​ട്ടു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു ഇ​വി​ടെ​യെ​ങ്കി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച നേ​ടി​യ ബി.​ജെ.​പി പാ​റ​ശ്ശാ​ല​യെ ത്രി​കോ​ണ​മ​ത്സ​ര​വേ​ദി​യാ​ക്കി​യി​ട്ടു​ണ്ട്.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ മ​ണ്ഡ​ല​ത്തി​ലെ വി​ധി നി​ർ​ണ​യ​ത്തി​ൽ പ്ര​ധാ​ന​ഘ​ട​ക​മാ​ണ്. നി​ല​വി​ലെ സി.​പി.​എം എം.​എ​ൽ.​എ സി.​കെ. ഹ​രീ​ന്ദ്ര​നെ പാ​റ​ശ്ശാ​ല​യി​ൽ വീ​ണ്ടും രം​ഗ​ത്തി​റ​ക്കി​യാ​ണ്​ ഇ​ട​തു​മു​ന്ന​ണി മ​ത്സ​ര​രം​ഗ​ത്ത്​ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

ഹാ​ട്രി​ക്​ ജ​യ​ത്തി​നാ​യു​ള്ള ഹ​രീ​ന്ദ്ര​ന്‍റെ പോ​രാ​ട്ട​ത്തി​ൽ ജ​യ​ത്തി​ൽ കു​റ​ഞ്ഞ്​ ഒ​ന്നു​മി​ല്ലെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ പ​റ​യു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ പു​തു​മു​ഖ​മാ​യി യു.​ഡി.​എ​ഫ്​ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്​ കോ​ൺ​​ഗ്ര​സി​ലെ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ലി​നെ​യാ​ണ്. പു​തു​മു​ഖ​മാ​ണെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ന്‍റെ സ​ർ​വ നാ​ടീ​ഞ​ര​മ്പും മ​ന​പാ​ഠ​മാ​ക്കി​യ വ്യ​ക്​​തി​ത്വം കൂ​ടി​യാ​ണ്​ സ​ന​ൽ. ബി.​ജെ.​പി​ക്ക്​ ഇ​പ്പോ​ൾ ഏ​റെ വേ​രോ​ട്ട​മു​ള്ള മ​ണ്ഡ​ലം കൂ​ടി​യാ​യ പാ​റ​ശാ​ല​യി​ൽ അ​ഡ്വ.​ ഗി​രീ​ഷ്​ നെ​യ്യാ​റി​നെ​യാ​ണ്​ ക​ന്നി​യ​ങ്ക​ത്തി​ന്​ ബി.​ജെ.​പി ഇ​വി​ടെ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ത്രി​കോ​ണ​പോ​രി​ന്‍റെ ആ​വേ​ശം ഉ​ണ്ടെ​ന്ന്​ തോ​ന്നാ​മെ​ങ്കി​ലും എ​ൽ.​ഡി.​എ​ഫും ബി.​ജെ.​പി​യും ത​മ്മി​ലാ​ണ്​ പാ​റ​ശ്ശാ​ല​യി​ൽ പ്ര​ധാ​ന​മ​ത്സ​രം. മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വും എ​ടു​ത്തു​കാ​ട്ടി​യാ​ണ്​ ഹ​രീ​ന്ദ്ര​ൻ വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ലം മ​ണ്ഡ​ല​ത്തി​ലെ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ൾ എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ്​ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ലി​ന്‍റെ ​പ്ര​ധാ​ന പ്ര​ചാ​ര​ണ​വി​ഷ​യം. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ജ​ന​കീ​യ വി​ഷ​യ​​ങ്ങ​ളോ​ട്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ട്​ നി​ര​ത്തി​യാ​ണ്​ ബി.​ജെ.​പി പ്ര​ചാ​ര​ണം.

കോ​ട്ട​ക്ക​കം, നെ​ടി​യാം​ങ്കോ​ട്, പ​ര​ശു​വ​ക്ക​ൽ, ഇ​ട​ച്ച​ക്ക​പ്ലാ​മൂ​ട്, നെ​ടു​വാ​ൻ​വി​ള, ഇ​ഞ്ചി​വി​ള, ചെ​റു​വാ​ര​ക്കോ​ണം, മു​ള്ളു​വി​ള, പ​വ​തി​യാ​ൻ​വി​ള തു​ട​ങ്ങി 23 ഓ​ളം പ​ഞ്ചാ​യ​ത്തു​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ്​ പാ​റ​ശാ​ല മ​ണ്ഡ​ലം. 2016ൽ ​ആ​ണ്​ സി.​കെ. ഹ​രീ​ന്ദ്ര​ൻ പാ​റ​ശാ​ല​യി​ൽ മ​ത്സ​രം​ഗ​ത്തേ​ക്ക്​ വ​രു​ന്ന​ത്. അ​ന്ന്​ കോ​ൺ​ഗ്ര​സി​ലെ എ.​ടി. ജോ​ർ​ജി​നെ 18,566 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ൽ.​ഡി.​എ​ഫി​നാ​യി സീ​റ്റ് പി​ടി​ച്ചെ​ടു​ത്തു. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ക​ര​മ​ന ജ​യ​ൻ 33,028 വോ​ട്ടും നേ​ടി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​കെ. ഹ​രീ​ന്ദ്ര​ൻ 25,828 വോ​ട്ടി​നാ​ണ് യു.​ഡി.​എ​ഫി​ലെ അ​ൻ​സ​ജി​ത റ​സ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സി.​കെ. ഹ​രീ​ന്ദ്ര​ൻ 78,548 വോ​ട്ടും അ​ൻ​സ​ജി​ത റ​സ​ൽ 52,720 വോ​ട്ടും നേ​ടി. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ക​ര​മ​ന ജ​യ​ന് 2016-നേ​ക്കാ​ൾ വോ​ട്ട് കു​റ​ഞ്ഞ് 29,850 എ​ന്ന നി​ല​യി​ലു​മെ​ത്തി.

2024 ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫാ​ണ് പാ​റ​ശ്ശാ​ല​യി​ൽ ലീ​ഡ് നേ​ടി​യ​ത്. യു.​ഡി.​എ​ഫ്. 59,026 വോ​ട്ട് നേ​ടി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ്. 46,654 വോ​ട്ടും നേ​ടി. 45,957 വോ​ട്ട് നേ​ടി ബി.​ജെ.​പി ക​രു​ത്തു​കാ​ട്ടി.

സി.​​കെ. ഹ​രീ​ന്ദ്ര​ൻ

സി​റ്റി​ങ്​ എ​ൽ.​എ​ൽ.​എ. എ​സ്.​എ​ഫ്.​ഐ​യി​ൽ കൂ​ടി വി​ദ്യാ​ർ​ഥി​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ഹ​രീ​ന്ദ്ര​ൻ സി.​പി.​എ​മ്മി​ന്റെ ബ്രാ​ഞ്ച്, ലോ​ക്ക​ൽ ക​മ്മി​റ്റി, ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​ണ്. 

 

നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ

നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​ണ്. കെ.​എ​സ്.​യു​വി​ൽ കൂ​ടി വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്​ ക​ട​ന്നു​വ​ന്നു. കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്‍റ്, യൂ​ത്ത്​​കോ​ൺ​ഗ്ര​സ്​ ജി​ല്ല ഭാ​ര​വാ​ഹി, ജി​ല്ല പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​ക്ഷ നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി. ഇ​പ്പോ​ൾ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ.​​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്​​നാ​ടി​ന്‍റെ ചു​മ​ത​ല നി​ർ​വ​ഹി​ച്ചു. ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രം. 

അ​ഡ്വ. ഗി​രീ​ഷ്​ നെ​യ്യാ​ർ

എ.​ബി.​വി.​പി​യി​ലൂ​ടെ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ൽ. ബി.​ജെ.​പി സം​സ്​​ഥാ​ന കൗ​ൺ​സി​ൽ അം​ഗം, ബി.​ജെ.​പി സം​സ്ഥാ​ന ഇ​ന്‍റ​ല​ക്​​ച്വ​ൽ സെ​ൽ അം​ഗം, ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി അം​ഗം, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം വൈ​സ്​ പ്ര​സി​ഡ​ന്‍റ്, യു​വ​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

 

 നി​യ​മ​സ​ഭ 2021

സി.​കെ. ഹ​രീ​ന്ദ്ര​ൻ

(എ​ൽ.​ഡി.​എ​ഫ്)-78,548

അ​ൻ​സ​ജി​ത റ​സ​ൽ

(യു.​ഡി.​എ​ഫ്)-52,720

ക​ര​മ​ന ജ​യ​ൻ

(എ​ൻ.​ഡി.​എ)- 29,850

ലോ​ക്സ​ഭ

യു.​ഡി.​എ​ഫ്​- 59,026

എ​ൽ.​ഡി.​എ​ഫ്​- 46,654

എ​ൻ.​ഡി.​എ- 45,957

Tags:    
News Summary - Who will reign and who will fall in Parassala this time?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.