കഴക്കൂട്ടത്ത് കടകംപള്ളിയെ അയ്യപ്പന്‍റെ പുലി പിടിക്കും, അവിടെ പുലി ഇറങ്ങിയിട്ടുണ്ട് -ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അയ്യപ്പന്‍റെ പുലി പിടിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദ്. സ്വർണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവാണ് കഴക്കൂട്ടമെന്നും ഇവിടെ പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘അയ്യപ്പനെ തൊട്ടുകളിച്ചാൽ വെറുതെവിടില്ല. ഈ തെരഞ്ഞെടുപ്പിൽ അവിടെ പുലി ഇറങ്ങിയിട്ടുണ്ട്. അയ്യപ്പന്‍റെ പുലി കടകംപള്ളിയെ പിടിക്കും എന്ന കാര്യത്തിൽ സംശയമില്ല. 100 ശതമാനവും പിടിച്ചിരിക്കും’ -ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

അതിനിടെ, 2017ൽ ​ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​ക്കൊ​ടി​മ​രം പു​തു​ക്കി സ്ഥാ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക്ര​മ​ക്കേ​ടി​ല്ലെ​ന്ന വി​ജി​ല​ൻ​സ്​ റി​പ്പോ​ർ​ട്ട്​ അം​ഗീ​ക​രി​ച്ച്​ ഇ​തു​സം​ബ​ന്ധി​ച്ച കേ​സി​ലെ ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. എന്നാൽ, ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളും ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ച് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു. സ്വ​ർ​ണ​പ്പാ​ളി സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ഭ​ക്ത​ർ സം​ഭാ​വ​ന ന​ൽ​കി​യ സ്വ​ർ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്ര​മ​ക്കോ​ടോ ക്രി​മി​ന​ൽ വി​ശ്വാ​സ വ​ഞ്ച​ന​യോ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് പ്ര​ത്യേ​ക യൂ​നി​റ്റ്​ ഹൈ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ടി​മ​രം പു​തു​ക്കി നി​ർ​മി​ക്കാ​ൻ 412.010 ഗ്രാം ​സ്വ​ർ​ണം ഭ​ക്ത​രി​ൽ​നി​ന്ന്​ ല​ഭി​ച്ച​താ​യാ​ണ്​ ദേ​വ​സ്വ​ത്തി​ന്‍റെ മ​ഹ​സ​റി​ലും രേ​ഖ​ക​ളി​ലും കാ​ണി​ച്ച​ത്. എ​ന്നാ​ൽ, സം​ഭാ​വ​ന ന​ൽ​കി​യ​വ​രെ വി​ജി​ല​ൻ​സ് ബ​ന്ധ​പ്പെ​ടു​ക​യും വി​വ​രം ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത​തി​ൽ​നി​ന്ന്​ ആ​കെ സം​ഭാ​വ​ന ചെ​യ്ത സ്വ​ർ​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ള​വ് 300 ഗ്രാ​മാ​ണെ​ന്ന്​ ക​​ണ്ടെ​ത്തി. മൊ​ഴി​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ പ്ര​കാ​രം ക്ര​മ​ക്കേ​ടോ വി​ശ്വാ​സ​വ​ഞ്ച​ന​യോ ഉ​ണ്ടാ​യെ​ന്ന്​ ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്ന്​ കോ​ട​തി​യും വി​ല​യി​രു​ത്തി. വി​ശ​ദ​വും സൂ​ക്ഷ്മ​വു​മാ​യ അ​ന്വേ​ഷ​ണ​മാ​ണ്​ വി​ജി​ല​ൻ​സ്​ ന​ട​ത്തി​​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ റി​പ്പോ​ർ​ട്ട്​ സ്വീ​ക​രി​ച്ച്​ ഈ ​കേ​സി​ലെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

സ്വ​ർ​ണ​പ്പാ​ളി കേ​സി​ലാ​വ​ട്ടെ, സ്വ​ർ​ണ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഏ​പ്രി​ൽ അ​വ​സാ​ന​വാ​ര​മേ ഹാ​ജ​രാ​ക്കാ​നാ​വൂ എ​ന്നാ​ണ്​ ജം​ഷ​ഡ്പു​രി​ലെ നാ​ഷ​ന​ൽ മെ​റ്റ​ല​ർ​ജി​ക്ക​ൽ ല​ബോ​റ​ട്ട​റി എ​സ്.​ഐ.​ടി​യെ അ​റി​യി​ച്ച​ത്. സ​ങ്കീ​ർ​ണ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മു​ള്ള​തി​നാ​ലാ​ണ്​ ഫ​ലം ​വൈ​കു​ന്ന​ത്. ഇ​ക്കാ​ര്യം എ​സ്.​ഐ.​ടി കോ​ട​തി​യെ അ​റി​യി​ച്ച​ത്​ പ​രി​ഗ​ണി​ച്ചാ​ണ്​ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം മാ​ർ​ച്ച് 31ന് ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് എ​സ്.​ഐ.​ടി​ക്ക്​ കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.

Tags:    
News Summary - kerala assembly election 2026: t sarath chandra prasad against kadakampally surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.