വി​ഷ്​ണു

മെബൈല്‍ ഫോണ്‍ മോഷ്ടാവ് പിടിയില്‍

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍നി​ന്ന്​ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പേ​രൂ​ര്‍ക്ക​ട മു​ട്ട​ട കി​ണ​വൂ​ര്‍ പു​ലി​യൂ​ര്‍ക്കോ​ണം സ്വ​ദേ​ശി വി​ഷ്ണു​വി​നെ​യാ​ണ്​ (24) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ലെ 15ാം വാ​ര്‍ഡി​നു​ള്ളി​ലെ വ​രാ​ന്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര ഭ​ജ​ന​മ​ഠം ആ​ലു​വി​ള വീ​ട്ടി​ല്‍ പൊ​ടി​യ​ന്റെ മ​ക​ന്‍ യ​ദു​കൃ​ഷ്ണ​ന്റെ (24) ഫോ​ണാ​ണ് ക​വ​ര്‍ന്ന​ത്. ഏ​പ്രി​ല്‍ 19ന് ​പു​ല​ര്‍ച്ച 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന അ​മ്മൂ​മ്മ​ക്ക്​ കൂ​ട്ടി​രി​ക്കാ​ന്‍ വ​ന്ന​താ​യി​രു​ന്നു യ​ദു​കൃ​ഷ്ണ​ന്‍. മെ​ഡി​ക്ക​ല്‍ കോ​ള​ജ് സി.​ഐ പി. ​ഹ​രി​ലാ​ല്‍, എ​സ്.​ഐ​മാ​രാ​യ സി.​പി. പ്ര​ശാ​ന്ത്, രാ​ജീ​വ്, ഷാ​ജി, എ.​എ​സ്.​ഐ സാ​ദ​ത്ത്, സി.​പി.​ഒ​മാ​രാ​യ ബി​ജു, ഷൈ​ജു, ര​തീ​ഷ്, റീ​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Mobile phone thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.