ടോബിൻ
Posted On
date_range Updated On
date_range മദ്യപിക്കാൻ പണം നൽകാത്തതിന് മാതാപിതാക്കളെ മർദിച്ചയാൾ പിടിയിൽ
തിരുവനന്തപുരം: മദ്യപിക്കാൻ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന് വയോധികരായ മാതാപിതാക്കളെ ക്രൂരമായി മർദിച്ച മകനെ പൊലീസ് പിടികൂടി. ശംഖുംമുഖം ടി. സി.77/668 തൈവിളാകം വീട്ടിൽ ഫിനിയൻ എന്ന ടോബിൻ (40) നെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15നായിരുന്നു സംഭവം. മാതാപിതാക്കൾ താമസിക്കുന്ന വലിയതുറ സെയിൻറ്സേവിയേഴ്സ് നഗറിലെ വീട്ടിലെത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു.
പണമില്ല എന്നുപറഞ്ഞ 69 വയസ്സുള്ള മാതാവിെൻറ കൈ തടികഷണം കൊണ്ട് അടിച്ചൊടിക്കുകയും കിടപ്പു രോഗിയായ 75 കാരനായ പിതാവിനെ മർദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.