തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാന കോർപറേഷൻ കൈവിട്ടതിനൊപ്പം സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനം നിലകൊള്ളുന്ന കുന്നുകുഴി വാർഡിൽ വീണ്ടും യു.ഡി.എഫ് ആധിപത്യം. യു.ഡി.എഫിന്റെ മേരി പുഷ്‌പമാണ് 697 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സി.പി.എമ്മിന്റെ ഐ.പി. ബിനുവിനെ തോൽപിച്ച മേരി പുഷ്‌പത്തിന്റെ ഹാട്രിക് വിജയമാണിത്.
കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡിൽ ബി.ജെ.പി സ്ഥാനാർഥി റിട്ട. ഡി.ജി.പി ആർ. ശ്രീലേഖക്കാണ് വിജയം. എൽ.ഡി.എഫിന്റെ ആർ. അമൃതയെ 708 വോട്ടിനാണ് ശ്രീലേഖ പരാജയപ്പെടുത്തിയത്.
ബി.ജെ.പി സംസ്ഥാന ഓഫിസായ മാരാർജി ഭവൻ സ്ഥിതി ചെയ്യുന്ന തമ്പാനൂർ വാർഡിൽ വിജയിച്ചത് കോൺഗ്രസിലെ ആർ. ഹരികുമാറാണ്. 130 വോട്ടിനാണ് ഹരികുമാർ എൽ.ഡി.എഫിന്റെ ജയലക്ഷ്‌മിയെ തോൽപ്പിച്ചത്. ബി.ജെ.പി സിറ്റി ജില്ല അധ്യക്ഷൻ തമ്പാനൂർ സതീഷ് മൂന്നാം സ്ഥാനത്തായി. സി.പി.ഐ ആസ്ഥാനമായ എം.എൻ സ്മാരകമുള്ള തൈക്കാട് വാർഡിൽ സി.പി.എം സ്ഥാനാർഥി ജി. വേണുഗോപാലാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.