പ്രതീകാത്മക ചിത്രം

അമ്പൂരിയില്‍ വിദ്യാർഥികള്‍ വൈദ്യുതി വകുപ്പിന്റെ അലുമിനിയം കമ്പികള്‍ കവര്‍ന്നു

വെള്ളറട: അമ്പൂരിയില്‍ കെ.എസ്.ഇ.ബി.യുടെ 100 കിലോയോളം വരുന്ന അലുമിനിയത്തിന്റെ ഇലക്ട്രിക് കമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാർഥികളെ പൊലീസ് പിടികൂടി. മൂന്നുപേര്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടുകൂടിയായിരുന്നു സംഭവം. അമ്പൂരിയില്‍ വിനോദസഞ്ചാരത്തിനായി രണ്ടു ബൈക്കുകളിലായി നാല് വിദ്യാർഥികളാണ് എത്തിയത്.

ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിലിരുന്ന 100 കിലോയോളം വരുന്ന അലുമിനിയം കമ്പികളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിദ്യാർഥികളിലൊരാള്‍ അലുമിനിയം കമ്പികളുടെ ചുരുള്‍ അഴിക്കുന്നത് കുമ്പിച്ചല്‍ കടവില്‍ പട്രോളിങ് കഴിഞ്ഞ് തിരികെ വരികയായിരുന്ന പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ മറ്റ് വിദ്യാർഥികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിന്‍കര സ്വദേശികളായ പ്ലസ് ടു വിദ്യാർഥികളാണെന്നും അമ്പൂരിയില്‍ സ്ഥലം കാണാന്‍ എത്തിയതാണെന്നും അറിയുന്നത്. രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി കേസ് എടുത്തശേഷം കുട്ടിയെ വിട്ടയച്ചു.

Tags:    
News Summary - അമ്പൂരിയില്‍ വിദ്യാർഥികള്‍ വൈദ്യുതി വകുപ്പിന്റെ അലുമിനിയം കമ്പികള്‍ കവര്‍ന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.