തിരുവനന്തപുരം: നവംബർ ഒന്നിന് തുടങ്ങുന്ന ‘കേരളീയം’ പരിപാടി പൊടിപൊടിക്കാൻ 27.12 കോടിയുടെ ബജറ്റിന് അംഗീകാരം നൽകി ധനവകുപ്പ് ഉത്തരവിറക്കി. എക്സിബിഷന് 9.39 കോടി രൂപയാണ് െചലവെങ്കിൽ വൈദ്യുതാലങ്കാരത്തിന് 2.97 കോടിയാണ് െചലവ്. കേരളീയവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനത്തിന് കിഫ്ബിയും പണം ചെലവിടും.
വിവിധ കമ്മിറ്റികളുടെ െചലവ്: സെമിനാർ കമ്മിറ്റി- രണ്ട് ലക്ഷം. കൾചറൽ കമ്മിറ്റി- 3.14 കോടി, ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി- 85 ലക്ഷം, റിസപ്ഷൻ ആൻഡ് അേക്കാമഡേഷൻ- 1.81 കോടി. ട്രേഡ് ഫെയർ- 69 ലക്ഷം, എക്സിബിഷൻ- 9.39 കോടി, ഇലൂമിനേഷൻ- 2.97 കോടി, ഫ്ലവർ ഷോ- 81 ലക്ഷം, ഫിലിം ഫെസ്റ്റിവൽ- 60 ലക്ഷം, സ്പോൺസർഷിപ്- ഒരു ലക്ഷം, സെക്യൂരിറ്റി- 31.17 ലക്ഷം, വോളന്റിയർ- 35.91 ലക്ഷം, ട്രാൻസ്പോർട്ട്- 1.98 കോടി, മീഡിയ ആൻഡ് പബ്ലിസിറ്റി- 3.98 കോടി, പ്രോഗ്രാം കമ്മിറ്റി- 16.09 ലക്ഷം.
ടൂറിസം വകുപ്പാണ് കേരളീയം െചലവ് വഹിക്കേണ്ടത്. വിവിധ കമ്മിറ്റി കൺവീനർമാർ ടൂറിസം ഡയറക്ടറോട് രേഖാമൂലം ആവശ്യപ്പെട്ടാൽ ബജറ്റ് വിഹിതത്തിന്റെ പത്ത് ശതമാനമോ അല്ലെങ്കിൽ 25 ലക്ഷം രൂപ ഏതാണോ കുറവ് അത് മുൻകൂറായി വാങ്ങാം. ഫ്ലവർ ഷോ കമ്മിറ്റിക്ക് ആകെ ബജറ്റ് തുകയുടെ 50 ശതമാനവും എക്സിബിഷൻ, കൾചറൽ കമ്മിറ്റികൾക്ക് 75 ശതമാനവും ആവശ്യകതക്കനുസരിച്ച് മുൻകൂർ നൽകാം. െചലവ് സംസ്ഥാന ഓഡിറ്റിന് പുറമെ ആഭ്യന്തര ഓഡിറ്റിനും വിധേയമാക്കണമെന്നും നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.