പ്രതിയെ കടലിൽ നിന്ന് പൊലീസ് പിടികൂടിയപ്പോൾ
കഠിനംകുളം: വീട്ടമ്മയുടെ മാല പൊട്ടിച്ചോടി കടലിൽ ചാടിയ പ്രതിയെ കഠിനംകുളം പൊലീസും നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്ന് സാഹസികമായി പിടികൂടി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി സുഹൈലാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് നാലോടെ പുതുക്കുറിച്ചിയിലെ ബ്രദേഴ്സ് ചിക്കൻ എന്ന കടയിൽ ഉടമയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ പിടിച്ചുപറിച്ചു.
കടയുടമ പെരുമാതുറ സ്വദേശി സുൽഫി കഠിനംകുളം പൊലീസിൽ പരാതി നൽകി. പൊലീസ് പിന്തുടർന്ന് പിടികൂടാൻ പോയപ്പോൾ പ്രതി പുതുക്കുറിച്ചിയിലുള്ള ജുബൈറയുടെ (53) വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് പിന്നാലെ എത്തിയപ്പോൾ ജുബൈറയുടെ മാല പൊട്ടിച്ച് സുഹൈൽ ഓടി കടലിലേക്ക് ചാടി. പുതുക്കുറിച്ചി മുഹിയുദീൻ പള്ളിയുടെ മുന്നിലൂടെ ഓടി കടലിലേക്ക് ചാടുകയായിരുന്നു.
കടലിൽ ഒരു കിലോമീറ്ററോളം നീന്തിയ സുഹൈലിനെ കോസ്റ്റൽ പൊലീസിന്റഎയും ,നാട്ടുകാരുടെയും സഹായത്തോടെ കഠിനംകുളം പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.കഠിനംകുളം പോലീസ് സ്റ്റേഷനിൽ മാത്രം ഏഴു കേസുകളാണ് സുഹൈലിന്റെ പേരിലുള്ളത്. ചിറയിൻകീഴ് സ്റ്റേഷനിലെ രണ്ടു കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.