തിരുവനന്തപുരം: ജനുവരി 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന മത്സരത്തിന് ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്.
12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിനുശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരുടീമും 14ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.14ന് ഉച്ചക്ക് ഒന്നുമുതല്‍ നാലുവരെ ശ്രീലങ്കന്‍ ടീമും വൈകീട്ട് അഞ്ചുമുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്.
ജനുവരി 15ന് ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനായിരുന്നു സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം. അന്ന് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു.
2017 നവംബര്‍ ഏഴിന് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ടി20യാണ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം. മഴമൂലം ഏട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. 2019 ഡിസംബര്‍ എട്ടിന് നടന്ന ടി20യില്‍ വിന്‍ഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെട്ടു.
കോവിഡിനെത്തുടര്‍ന്നുള്ള ഇടവേളക്കുശേഷം 2022 സെപ്റ്റംബര്‍ 28നാണ് സ്റ്റേഡിയത്തിലെ അവസാന അന്താരാഷ്ട്ര ടി20 മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.