പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range തിരുവനന്തപുരം വിമാനത്താവളത്തിൽ 36 ലക്ഷത്തിെൻറ സ്വർണം പിടികൂടി
ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 36 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി ഫാരീസിെൻറ (24) പക്കൽനിന്നാണ് 700 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ദുബൈയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ൈഫ്ല ദുബൈ എയർലൈൻസിെൻറ എഫ്.ഇസഡ് 8973ാം നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
എയർ കസ്റ്റംസ് ഡെപ്യൂട്ടി കമീഷണർ ഡി. ഹരികൃഷ്ണെൻറ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ പി. രാമചന്ദ്രൻ, യു. പുഷ്പാ, രാജീവ് രാജൻ, സെലീന, ഇൻസ്പെക്ടർമാരയ ഷിബു വിൻസെൻറ്, ഡി. വിശാഖ്, രാംകുമാർ, ബാൽമുകുന്ദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.