നരേന്ദ്രമോദി

ഡീൽ മുതൽ പിഷാരടിയെ തടഞ്ഞസംഭവം വരെ; പ്രചാരണത്തിൽ ‘അടിതെറ്റി’ ​ബി.ജെ.പി

തി​രു​വ​ന​ന്ത​പു​രം: ഡീ​ൽ ആ​രോ​പ​ണം മു​ത​ൽ പാ​ല​ക്കാ​ട്​ സ്ഥാ​നാ​ർ​ഥി ര​മേ​ശ്​ പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം വ​രെ ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​രം​ഗ​​ത്തെ നി​ത്യേ​ന ‘അ​ടി​തെ​റ്റി​ക്കു​ക​യാ​ണ്’. അ​തി​ന്​ പു​റ​മെ​യാ​ണ്​ എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ കി​ണ​ഞ്ഞ്​ ശ്ര​മി​ക്കു​മ്പോ​ൾ നി​യ​മ​ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ ജ​ന.​സെ​ക്ര​ട്ട​റി വി​ഷ്ണു​വ​ർ​ധ​ൻ റെ​ഡ്ഡി ഉ​ൾ​പ്പെ​ടെ ബി.​ജെ.​പി ദേ​ശീ​യ നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തും. വി​ക​സ​നം മു​ഖ്യ​വി​ഷ​യ​മാ​ക്കി പ്ര​ചാ​ര​ണ​രം​ഗ​ത്തി​റ​ങ്ങി​യ ബി.​ജെ.​പി​ക്ക്​ തു​ട​ക്കം മു​ത​ൽ വ്യ​ത്യ​സ്ത​മാ​യ വി​വാ​ദ​ങ്ങ​ളാ​ണ്​ നി​ത്യേ​ന നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. ഡീ​ൽ ആ​രോ​പ​ണ​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്​. വി​ക​സ​നം ച​ർ​ച്ച ചെ​യ്യാ​നി​ല്ലാ​ത്തി​നാ​ലാ​ണ്​ ഇ​ത്ത​രം ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞ്​ ത​ല​യൂ​രാ​ൻ ബി.​ജെ.​പി നേ​തൃ​ത്വം ശ്ര​മി​ക്കു​ക​യു​മാ​ണ്..

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സ്വ​ത്ത്​ സം​ബ​ന്​​ധി​ച്ച വി​വാ​ദ​മാ​യി​രു​ന്നു ബി.​ജെ.​പി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ മ​റ്റൊ​രു സം​ഭ​വം. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​ഘോ​രി സ​ന്യാ​സി​മാ​ർ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ്ര​ചാ​ര​ണ വേ​ദി​യി​ൽ എ​ത്തി​യ​തും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ്ര​ഹി​ച്ച​തും. ഇ​ത്​ നേ​മ​ത്തെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി വി. ​ശി​വ​ൻ​കു​ട്ടി വി​വാ​ദ​മാ​ക്കു​ക​യും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കു​ക​യും ചെ​യ്തു. ഗു​രു​വാ​യൂ​രി​ലെ സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​രു​ന്ന മ​ത​പ​ര​മാ​യ വി​വാ​ദ പ്ര​സ്താ​വ​ന​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും പ്ര​ശ്ന​മാ​യി തു​ട​രു​ക​യാ​ണ്.

പ്ര​ചാ​ര​ണ​രം​ഗ​ത്ത്​ ബി.​ജെ.​പി​ക്ക്​ ഏ​റ്റ​വു​മ​ധി​കം പ്ര​ശ്നം സൃ​ഷ്ടി​ച്ച്​ നി​ല​കൊ​ള്ളു​ന്ന​ത്​ എ​ഫ്.​സി.​ആ​ർ.​എ​യു​മാ​യി ബ​ന്​​ധ​പ്പെ​ട്ട വി​ഷ​യം ത​ന്നെ. അ​തി​ന്​ എ​രി​തീ​യി​ൽ എ​ണ്ണ പ​ക​രു​ന്ന പ്ര​സ്താ​വ​ന​യാ​ണ്​ പൂ​ഞ്ഞാ​റി​ലെ സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ പി.​സി. ജോ​ർ​ജ്​ ന​ട​ത്തി​യ​ത്.

സ​ഭാ​ധ്യ​ക്ഷ​ൻ​മാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ച ജോ​ർ​ജി​നെ​തി​രെ ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​ണു​ള്ള​ത്. ഇ​ത്​ ക്രി​സ്ത്യ​ൻ വോ​ട്ട്​ പ്ര​തീ​ക്ഷി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ജോ​ർ​ജി​നെ​തി​രെ ​ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ ഉ​ൾ​പ്പെ​ടെ പ​ര​സ്യ​മാ​യി രം​ഗ​ത്തു​ണ്ട്. ഈ ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്നും ത​ല​യൂ​രാ​ൻ ശ്ര​മി​ക്ക​വെ ക​ഴി​ഞ്ഞ​ദി​വ​സം പാ​ല​ക്കാ​ട്ടെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ര​മേ​ശ്​ പി​ഷാ​ര​ടി​യെ ബി.​ജെ.​പി കൗ​ൺ​സി​ല​ർ ത​ട​ഞ്ഞ​ത്​ കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ ചൂ​ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - From the deal to the incident of stopping Pisharody; BJP 'failed' in its campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.