വെള്ളറട: കുന്നത്തുകാല്‍ പഞ്ചായത്തില്‍ കാരക്കോണം വാര്‍ഡിൽ കുള ബണ്ട് കൈയ്യേറി കെട്ടിനിര്‍മ്മാണം. കാരക്കോണം വാര്‍ഡിലെ തുറ്റിയോട്ടുകോണം കുളത്തിലെ ബണ്ടാണ് സമീപവാസി കയ്യേറി കെട്ടിടം നിര്‍മ്മിക്കുന്നത്. പഞ്ചായത്ത് ഓഫിസിന് തൊട്ടു പുറകിലായി നടത്തുന്ന ഈ കയ്യേറ്റം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഒരേക്കറില്‍ കൂടുതല്‍ ഉണ്ടായിരുന്ന കുളവും അതിനോട് ചേര്‍ന്ന് കിടന്ന വസ്തുക്കളും ഇന്ന് സ്വകാര്യ വ്യക്തികള്‍ കയ്യേറി വച്ചിരിക്കുകയാണ്. ഇപ്പോള്‍ കുളത്തിന്റെ വിസ്തീര്‍ണ്ണം 50 സെന്റ് പോലും വരില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
തുറ്റിയോടു കോണം കുളത്തിനെ നശിപ്പിക്കുക എന്നത് ചിലരുടെ അജണ്ടയാണ്. പഞ്ചായത്ത് ആറു മാസം മുമ്പ് 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തി കുളം ശുചീകരിച്ചെങ്കിലും ഉപയോഗയോഗ്യമല്ലാതെ കിടക്കുകയാണ്. ബണ്ട് കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അന്വേഷണം നടത്തി കുളത്തിന്റെ വിസ്തീര്‍ണ്ണം അളന്ന് തിട്ടപ്പെടുത്തി അതിര് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.