നവീകരിച്ച റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥ; കുടിവെള്ളമില്ല

കാ​ട്ടാ​ക്ക​ട: കോ​ടി​ക​ള്‍ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡു​ക​ളു​ടെ സൈ​ഡി​ല്‍ കു​ഴി​ച്ചി​ട്ട കു​ടി​വെ​ള്ള പൈ​പ്പ് തു​ട​ർ​ച്ച​യാ​യി പൊ​ട്ടു​ന്നു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​ക​ള്‍ക്കും സ​മ​ര​ങ്ങ​ള്‍ക്കു​മൊ​ടു​വി​ല്‍ നി​ർ​മി​ച്ച റോ​ഡ് കു​ടി​വെ​ള്ള പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കു​ഴി​ക്കാ​നി​നി ഇ​ട​മി​ല്ല. റോ​ഡും ത​ക​ർ​ന്നു, കു​ടി​വെ​ള്ള​വും കി​ട്ടു​ന്നി​ല്ല എ​ന്ന​താ​ണ് സ്ഥി​തി. കോ​ടി​ക​ൾ മു​ട​ക്കി ബി.​എം.​ബി.​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച റോ​ഡ് മാ​സ​ങ്ങ​ൾ ക​ഴി​യും മു​മ്പേ ജ​ല​അ​തോ​റി​റ്റി വെ​ട്ടി​ക്കു​ഴി​ച്ച​തോ​ടെ യാ​ത്രാ​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.

ആ​മ​ച്ച​ൽ- ഇ​ള​വ​ൻ​കോ​ണം- ചാ​യ്ക്കു​ളം റോ​ഡാ​ണ് ജ​ല അ​തോ​റി​റ്റി​യു​ടെ കു​ഴി​യെ​ടു​പ്പ് കാ​ര​ണം ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. റോ​ഡി​ൻ​റെ ഒ​രു വ​ശ​മാ​കെ കു​ഴി​യാ​ണ്. റോ​ഡി​ന് വ​ശ​ത്താ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കു​ഴി​ച്ചി​ട്ട ജ​ല​അ​തോ​റി​റ്റി​യു​ടെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പ് പ​മ്പി​ങ് ന​ട​ക്കു​മ്പോ​ൾ പൊ​ട്ടും. ഒ​രി​ട​ത്ത് പൊ​ട്ടി അ​റ്റ​കു​കു​റ്റ​പ്പ​ണി ന​ട​ത്തി അ​ടു​ത്ത​ദി​വ​സം വേ​റൊ​രി​ട​ത്ത് പൊ​ട്ടും. ഇ​താ​ണാ​വ​സ്ഥ.

പൊ​ട്ടു​ന്നി​ടം കു​ഴി​യെ​ടു​ത്ത് ന​ന്നാ​ക്കി​യ​ശേ​ഷം വെ​റും മ​ണ്ണി​ട്ട് മൂ​ടും. പി​ന്നാ​ലെ മ​ഴ പെ​യ്യു​മ്പോ​ൾ ഇ​വി​ടം കു​ഴി​യാ​യി തീ​രും. ഇ​ങ്ങ​നെ കു​ഴി​യെ​ടു​ത്ത് ചാ​യ്ക്കു​ളം വ​രെ റോ​ഡി​ൻ​റെ ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം ഒ​രു​വ​ശ​മാ​കെ കു​ഴി​യാ​യി.

റോ​ഡ് ത​ക​ർ​ന്ന​തോ​ടെ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​ണ്. വേ​ന​ലി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് ആ​മ​ച്ച​ൽ, ഇ​ള​വ​ൻ​കോ​ണം, ചാ​യ്ക്കു​ളം പ്ര​ദേ​ശ​ങ്ങ​ൾ. ആ​മ​ച്ച​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ഈ ​റോ​ഡി​ലാ​ണ്. റോ​ഡ് കു​ഴി​ക്കും മു​മ്പ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും നി​ശ്‌​ചി​ത തു​ക ജ​ല​അ​തോ​റി​റ്റി ഈ​ടാ​ക്കി പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ റീ​ട്ടാ​ർ ചെ​യ്യാ​ൻ പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് ശ്ര​മി​ക്കു​ന്നി​ല്ല. അ​ടി​ക്ക​ടി പൊ​ട്ടു​ന്ന പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്കാ​ൻ ജ​ല​അ​തോ​റി​റ്റി​യും ത​യ്യാ​റാ​കു​ന്നി​ല്ല. നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ളി​ടു​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. 

Tags:    
News Summary - Pipe bursts continue on renovated road; no drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.