സി​റ്റി ക്ലീ​നാ​കും, ക്ലി​യ​റ​ൻ​സ് പൊ​ലീ​സ് ത​രും; ഓൺലൈൻ ഓട്ടോ, ടാക്സികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ ഓ​ൺ​ലൈ​ൻ ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി സ​ർ​വി​സു​ക​ൾ​ക്കാ​യി പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​കാ​ല​ങ്ങ​ളി​ല​ട​ക്കം ന​ഗ​ര​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ കു​റ്റ​വാ​ളി​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​റ്റി പൊ​ലീ​സ് തീ​രു​മാ​നം. ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​രെ സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ അ​റി​യി​ച്ചു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ ടാ​ക്‌​സി, ഓ​ട്ടോ, ടൂ ​വീ​ല​ർ ഡ്രൈ​വ​ർ/ റൈ​ഡ​ർ​മാ​രും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​ർ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ നോ​ൺ ഇ​ൻ​വോ​ൾ​വ്മെ​ന്‍റ് ഇ​ൻ ഒ​ഫ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ് ആ​യ പോ​ൾ അ​പ്പ് വ​ഴി ഇ​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കും.

ന​ഗ​ര​ത്തി​ൽ ഊ​ബ​ർ, റാ​പി​ഡോ തു​ട​ങ്ങി നി​ര​വ​ധി ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ഭാ​ഗ​മാ​യി ബൈ​ക്ക്, ഓ​ട്ടോ​റി​ക്ഷ, കാ​ർ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ല​ഭ്യ​മാ​കു​ന്ന​ത്. എ​ന്നാ​ൽ പ​ല ത​ര​ത്തി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സി​ന്‍റെ ന​ട​പ​ടി. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ വീ​ഴ്‌​ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് ഓ​ൺ​ലൈ​ൻ ഓ​ട്ടോ​യി​ൽ ക​യ​റി​യ പെ​ൺ​കു​ട്ടി​യോ​ട് ഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്രി​മി​ന​ൽ പ​ട്ടി​ക​യി​ലു​ള്ള​വ​രും ഡ്രൈ​വ​ർ​മാ​രാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് മ​ന​സ്സി​ലാ​യ​ത്. ഇ​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ പൊ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.

Tags:    
News Summary - The city will be clean, and the clearance police will be there.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.