പ്രതീകാത്മക ചിത്രം
പൂവാർ: മദ്യപിച്ചെത്തിയ അച്ഛൻ മരക്കഷ്ണം കൊണ്ട് മകളുടെ തല അടിച്ച് പൊട്ടിച്ചു. മാങ്കൂട്ടം മാങ്കാല വീട്ടിൽ ചന്ദ്രൻ (53) ആണ് മകളെ ആക്രമിച്ചത്.
തലക്ക് ഗുരുതര പരിക്കേറ്റ മകൾ നവ്യാ ചന്ദ്രനെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവ്യയുടെ തലയിലുണ്ടായ മുറിവിൽ 8ഓളം തുന്നൽ വേണ്ടിവന്നു. പിതാവ് ചന്ദ്രനെ പൂവാർ പൊലീസ് അറസ്റ്റ്ചെയ്തു. സ്ഥിരം മദ്യപാനിയായ ഇയ്യാൾ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മദ്യപിച്ചെത്തി വീട്ടുപകരണങ്ങൾ തല്ലിത്തകർത്തു. ടി.വിയും ഡോറിന്റെ പൂട്ടും മറ്റ് വീട്ടുപകരണങ്ങളും നശിപ്പിക്കുന്നതിനെ മകൾ ചോദ്യം ചെയ്തതോടെ തടിക്കഷ്ണം എടുത്ത് ശരീരത്തിലും തലയിലും അടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.