പി​ടി​യി​ലാ​യ​വ​ർ

ലഹരി വിൽപന: മൂന്ന് യുവാക്കള്‍ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം:‌ ല​ഹ​രി വി​ൽ​പ​ന വി​ത​ര​ണ സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി അ​ല്‍ അ​മീ​ൻ, അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി ന​ബി​ന്‍ഷാ, മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ജീ​സ് എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ്​ ആ​ന്‍റി ന​ര്‍ക്കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബു​ള്ള​റ്റി​ല്‍ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന 4.25 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ല്‍ അ​മീ​നി​നെ മ​ണ​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ്​ പി​ടി​കൂ​ടി. ഇ​യാ​ളി​ൽ നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി അ​മ്പ​ല​ത്ത​റ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ന​ബി​ന്‍ഷാ, അ​ജീ​സ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​എ​ല്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍മാ​രാ​യ അ​നി​ല്‍ കു​മാ​ര്‍, സ​ന്തോ​ഷ് കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ സു​രേ​ഷ് ബാ​ബു, ന​ന്ദ​കു​മാ​ര്‍, പ്ര​ബോ​ധ്, സു​രേ​ഷ്, ഡ്രൈ​വ​ര്‍ അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Drug sale-Three youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.