റോഡ് പുറംപോക്ക് കൈയ്യേറി നിർമിച്ച ലഹരികച്ചവട കേന്ദ്രം പഞ്ചായത്ത് അധികൃതര്‍
പൊളിച്ചുനീക്കുന്നു
കാട്ടാക്കട: കുറ്റിച്ചല്‍ ജങ്ഷനിലെ റോഡ് പുറംപോക്കിൽ പ്രവർത്തിച്ചിരുന്ന ലഹരികച്ചവട കേന്ദ്രം പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുനീക്കി.
റോഡ് പുറംപോക്ക് കൈയ്യേറി ഷെഡ് നിർമിച്ചശേഷം ലഹരി വിൽപന നടത്തുന്നയാളെ പൊലീസ്- എക്സൈസ് അധികൃതര്‍ നിരവധി തവണ പിടികൂടി കേസ് എടുത്തിരുന്നു.
എന്നിട്ടും പുറംപോക്ക് കൈയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയുണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോഡ് പുറംപോക്ക് കൈയ്യേറി വീട് നിർമിച്ചത്. തുടര്‍ന്ന് ഇവിടെ ലഹരിക്കച്ചവടം നടത്തുകയായിരുന്നു. ഇതിനെതിരെ പരാതികള്‍ ഉയരുമ്പോള്‍ റെയ്ഡ് ചെയ്ത് ലഹരിവസ്തുക്കള്‍ കണ്ടെടുക്കുകയും പ്രതിയെ ജയിലിലടക്കുകയും ചെയ്യും. ജയിലില്‍നിന്ന് പുറത്തിറങ്ങി വീണ്ടും കച്ചവടം നടത്തും.
പരിശോധനകള്‍ നടത്തുമ്പോള്‍ ചെറിയ അളവിലെ ലഹരിവസ്തുക്കള്‍ മാത്രം കണ്ടെടുക്കുന്നതിനാലും വില്‍പ്പന നടത്തുന്നയാള്‍ വയോധികയായതിനാലും അധികാരികൾക്ക് കൂടുതലൊന്നും ചെയ്യാന്‍ കവിയാത്ത സ്ഥിതിയായിരുന്നു.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാജയന്റെ നേതൃത്വത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നാട്ടുകാരുടെ ഏറെ ക്കാലമായുള്ള പരാതിക്ക് പരിഹാരം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.