Posted On
date_range Updated On
date_range ബിവറേജസിലെ തർക്കം; നഗരമധ്യത്തിൽ യുവാവിനെ ബൈക്കിലെത്തിയ സംഘം മർദിച്ചു
തിരുവനന്തപുരം: ബിവറേജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിന്തുടർന്നെത്തിയ സംഘം നഗരമധ്യത്തിൽ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് ക്രൂരമായി മർദിച്ചു. വലത്തെ തോളിനും കൈക്കും സാരമായി പരിക്കേറ്റ ജീവനക്കാരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടം ബിവറേജിൽ ജോലിചെയ്യുന്ന രാജീവി (41) നെയാണ് പുളിമൂട് ജങ്ഷനിൽ ഒരുസംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. സമയം കഴിഞ്ഞതുകൊണ്ട് ബിവറേജിൽ നിന്നും മദ്യം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് പിന്തുടർന്ന് എത്തിയവരാണ് ആക്രമിച്ചതെന്ന് രാജീവ് പൊലീസിനോട് പറഞ്ഞു.
അതേസമയം, സംഭവം പുളിമൂട് ജങ്ഷനിൽ ആയതിനാൽ കേസെടുക്കുന്നത് സംബന്ധിച്ച് പൊലീസ് കടുത്ത ആശയക്കുഴപ്പവും. കന്‍റോൺമെന്‍റും വഞ്ചിയൂരും തമ്പാനൂരും തങ്ങളുടെ പരിധിയിൽ അല്ലെന്ന് പറഞ്ഞപ്പോൾ സംഭവസ്ഥലത്ത് എത്തിയത് കൺട്രോൾ റൂം പൊലീസ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.