തൊഴിലില്ലായ്മ വേതനത്തിൽ അഴിമതി; തിരുവനന്തപുരം കോർപറേഷൻ ഉദ്യോഗസ്ഥർക്ക് കഠിന തടവ്

തി​രു​വ​ന​ന്ത​പു​രം: 2005-2006 കാ​ല​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന വി​ത​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഹെ​ൽ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നെ​യും തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു.

2005-2006 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി 15,45,320 രൂ​പ വെ​ട്ടി​ച്ച കേ​സി​ൽ അ​ക്കൗ​ണ്ട്സ് വി​ഭാ​ഗം ക്ലാ​ർ​ക്കാ​യ പി.​എ​ൽ. ജീ​വ​നെ​യും ഹെ​ൽ​ത്ത് വി​ഭാ​ഗം ക്ല​ർ​ക്കാ​യ സ​ദാ​ശി​വ​ൻ നാ​യ​രെ​യു​മാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷി​ച്ച​ത്. ര​ണ്ട് പേ​രും വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12 വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

കൂ​ടാ​തെ ഒ​ന്നാം പ്ര​തി ജീ​വ​ൻ 6,35,000 രൂ​പ​യും ര​ണ്ടാം പ്ര​തി​സ​ദാ​ശി​വ​ൻ നാ​യ​രോ​ട് 6,45,000 രൂ​പ​യും പി​ഴ​യ​ട​യ്ക്കാ​ൻ കോ​ട​തി വി​ധി​ച്ചു. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​നി​റ്റ്-1 ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ലാ​ണ് ന​ട​പ​ടി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി വി​ജി​ല​ൻ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണ സ​തീ​ശ​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Corruption in unemployment benefits- Thiruvananthapuram Corporation officials get severe imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.