Posted On
date_range Updated On
date_range കുടിവെള്ളം മുടങ്ങുന്നതായി പരാതി
കാട്ടാക്കട: കള്ളിക്കാട് പഞ്ചായത്തിലെ ആടുവള്ളി വാവോട് പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നടന്നിട്ട് രണ്ടാഴ്ചയിലേറെയായതായി പരാതി. കാളിപാറ പദ്ധതിയിൽ നിന്നാണ് പ്രദേശത്തേക്ക് ജലവിതരണം നടത്തുന്നത്.ജലജീവൻ പദ്ധതിയിൽ കണക്ഷൻ എടുത്തവർക്കും പഴയ ഉപഭോക്താക്കൾക്കുമെല്ലാം പുതിയ ലൈനിലൂടെയാണ് വെള്ളം എത്തിച്ചിരുന്നത്.
എന്നാൽ, പഴയത് മാറ്റി പുതിയ ലൈൻ വന്നതോടെ പൈപ്പ് പൊട്ടൽ പതിവായതായും പലപ്പോഴും ജലവിതരണം മുടങ്ങുന്നതായും പ്രദേശത്തുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ 18 ദിവസത്തോളമായി ഇവിടെ ജലവിതരണമില്ല. അമ്പതിലേറെ വീട്ടുകാർ കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ്. ജലഅതോറിറ്റിയുടെ കാട്ടാക്കട സെക്ഷൻ ഓഫിസിൽ പരാതിപ്പെട്ടിട്ടും പരിഹാരമായില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.