ശു​ചി​ത്വ​മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച ക്ലീ​ൻ ഡ്രൈ​വി​ന്റെ ഉ​ദ്ഘാ​ട​നം ജി​ല്ല ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു

കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിൽ ശുചീകരണ യജ്ഞം നടന്നു

പേ​രൂ​ർ​ക്ക​ട: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ​സ്റ്റേ​ഷ​നി​ൽ ശു​ചീ​ക​ര​ണ​യ​ജ്ഞം ന​ട​ന്നു. ശു​ചി​ത്വ​മി​ഷ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ശു​ചി​ക​ര​ണ​പ്ര​വ​ർ​ത്ത​നം ജി​ല്ല ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യെ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മാ​ലി​ന്യ​നി​ർ​മാ​ർ​ജ്ജ​ന​ത്തി​ൽ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​ക​യാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ഫി​സും പ​രി​സ​ര​വും മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും ശു​ചീ​ക​ര​ണ​യ​ജ്ഞം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. സി​വി​ൽ​സ്‌​റ്റേ​ഷ​നി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ജീ​വ​ന​ക്കാ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ഓ​ഫി​സും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ർ റി​യ സിം​ഗ്, എ.​ഡി.​എം അ​നി​ൽ ജോ​സ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​ർ എ​ന്നി​വ​രും ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി.

Tags:    
News Summary - Cleanliness Yajna was held at Kudappanakunn Civil Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.