Posted On
date_range Updated On
date_range മദ്യലഹരിയിൽ യാത്രക്കാർ; കാർ നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു
ആര്യനാട്: മദ്യലഹരിയിലായിരുന്നവർ സഞ്ചരിച്ച കാർ വഴിയാത്രക്കാരനെയും 10 ബൈക്കും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവര്‍ പനവൂർ കല്ലിയോട് സ്വദേശി പ്രവീൺ ഗോപാലിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പനയ്ക്കോട് പന്നിക്കോണം സ്വദേശി തുളസീധരനാണ് പരിക്കേറ്റത്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. മന്നൂർകോണത്തുനിന്ന് കുളപ്പടയിലേക്ക് വന്ന കാറാണ് റോഡിന്റെ വശത്ത് നിർത്തിയിരുന്ന ബൈക്കുകളും കാറും ഇടിച്ചു തെറിപ്പിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.