എക്​സൈസ്​ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ

 തി​രു​വ​ന​ന്ത​പു​രം: എ​ക്​​സൈ​സി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്​ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ. ക​ഴി​ഞ്ഞ​ദി​വ​സം കൈ​ക്കൂ​ലി കേ​സി​ല്‍ സ​സ്പെ​ന്‍ഷ​നി​ലാ​യ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ത്തി​ലും അ​ന്വേ​ഷ​ണം. കോ​ട്ട​യം എ​ക്​​സൈ​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​ശോ​ക്​ കു​മാ​ർ ഉ​ൾ​പ്പെ​ടെ സ​സ്​​പെ​ൻ​ഷ​നി​ലു​ള്ള ഏ​ഴ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​ത്തി​ലാ​ണ്​ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മ​ന്ത്രി എം. ​ലി​ജു​വി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണ​മാ​ണ്​ ന​ട​പ​ടി. അ​തി​നി​ടെ

കോ​ട്ട​യം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റാ​യി​രു​ന്ന അ​ശോ​ക് കു​മാ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​ക്കൂ​ലി വാ​ങ്ങി കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍കു​ന്ന​തും ഇ​ദ്ദേ​ഹം​ പ​തി​വാ​ക്കി​യി​രു​ന്നെ​ന്ന പ​രാ​തി​യു​മു​ണ്ട്. സ​സ്​​പെ​ൻ​ഷ​നി​ലു​ള്ള മ​റ്റ്​ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും സ​മാ​ന​മാ​യ പ​രാ​തി​ക​ൾ വ​കു​പ്പി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​റ്റി​ട​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന കേ​സു​ക​ള്‍ സ്വ​ന്തം റേ​ഞ്ചി​ല്‍ എ​ത്തി​ച്ച് കേ​സു​ടു​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു. കോ​ട്ട​യം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റം ല​ഭി​ക്കാ​ൻ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ മ​ൽ​സ​ര​മു​ണ്ടെ​ന്നും വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്. കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍പ്പാ​ക്കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി എ​ക്​​സൈ​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ​ന്ന്​ വ​രു​ന്ന​താ​യും എ​ക്​​സൈ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി. കൈ​ക്കൂ​ലി ത​ന്നി​ല്ലെ​ങ്കി​ല്‍ ബ​ന്ധു​ക്ക​ളെ​യും പ്ര​തി​ക​ളാ​ക്കും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ശോ​ക്​​കു​മാ​റി​നെ​തി​രെ പ​രാ​തി​യും നി​ല​വി​ലു​ണ്ട്.

ചെ​റി​യ അ​ള​വി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി കേ​സെ​ടു​ക്കു​ക​യും വ​ലി​യ അ​ള​വി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​ക്കു​മ്പോ​ൾ കേ​സ്​ ഒ​തു​ക്കി തീ​ർ​ക്കാ​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യാ​ണു​ള്ള​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കൈ​ക്കൂ​ലി​ക്ക് കൂ​ട്ടു​നി​ല്‍ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ പീ​ഡി​പ്പി​ക്കു​ന്ന രീ​തി​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സ​മാ​ന സ്വ​ഭാ​വ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക​യും എ​ക്​​സൈ​സ്​ വ​കു​പ്പ്​ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ സീ​റാം സാം​ബ​ശി​വ​റാ​വു​വും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.

കോ​ട്ട​യ​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന മ​റ്റ്​ പ​ല ജി​ല്ല​ക​ളി​ലും ഉ​ട​നു​ണ്ടാ​കു​മെ​ന്നും ബാ​റു​ക​ളി​ലും എ​ക്​​സൈ​സ്​ ഓ​ഫീ​സു​ക​ളി​ലും വി​ജി​ല​ൻ​സി​ന്‍റെ റെ​യ്​​ഡി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്. ഇ​പ്പോ​ൾ സ​സ്​​പെ​ൻ​ഷ​നി​ലാ​യ അ​ശോ​ക്​​കു​മാ​ർ 2016 തി​രു​വ​ല്ല​യി​ല്‍ നി​ന്ന് 2.62 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന്​ സ​സ്‌​പെ​ന്‍ഡ് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. മ​ന്ത്രി എം. ​ലി​ജു​വി​ന്​ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​റു​ക​ളി​ലെ പ​രി​ശോ​ധ​ന​ക്കാ​യി എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ കോ​ട്ട​യ​ത്ത്​ എ​ത്തി​യ​പ്പോ​ള്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ബാ​റു​ക​ളി​ല്‍ നി​ന്ന് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ഉ​ൾ​പ്പെ​ടെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ മാ​സ​പ്പ​ടി പി​രി​ക്കു​ന്ന​താ​യും വ്യ​ക്​​ത​മാ​യി. ബാ​ർ മാ​നേ​ജ​ർ​മാ​രു​മാ​യി എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​വ​രു​ന്ന​താ​യും ഇ​തു​വ​ഴി വ്യാ​ജ​മ​ദ്യം ഉ​ൾ​പ്പെ​ടെ ഒ​ഴു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന​താ​യി വ​കു​പ്പ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി​ട്ടു​ണ്ട്. പ​ണ​ത്തി​നൊ​പ്പം ബാ​റു​ക​ളി​ല്‍ നി​ന്നും മ​ദ്യ​ക്കു​പ്പി​ക​ള്‍ വാ​ങ്ങു​ന്ന എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്​​സൈ​സ്​ വ​കു​പ്പി​ൽ സ​മൂ​ല​മാ​യ ശു​ദ്ധീ​ക​ര​ണ​ത്തി​നാ​ണ്​ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Tags:    
News Summary - Serious allegations against excise officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.