കാർ തലകീഴായി മറിഞ്ഞു കിടക്കുന്നു
Posted On
date_range Updated On
date_range കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലയായി മറിഞ്ഞു; ആര്‍ക്കും പരിക്കില്ല
കഴക്കൂട്ടം: കഴക്കൂട്ടം-കാരോട് ബൈപാസിലെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു. ആര്‍ക്കും പരുക്കില്ല.
ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ കോവളത്തുനിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. കാര്‍ ഭാഗികമായി തകര്‍ന്നു. മുന്നിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് വേഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടി കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ ഡിവൈഡറില്‍ തട്ടി കീഴ്മേല്‍ മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ട് സഹോദരങ്ങളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.