കുഴിത്തുറയിൽ എസ്.ഐയുടെ വീട്ടിന് മുന്നിൽ തീവെച്ച് നശിപ്പിച്ച കാറും ബൈക്കും
എസ്.െഎയുടെ കാറും ബൈക്കും പെട്രോളൊഴിച്ച് കത്തിച്ചു
കളിയിക്കാവിള: കളിയിക്കാവിള പൊലീസ് സ്റ്റേഷനിലെ സ്പെഷൽ എസ്.ഐയുടെ കാറും ബൈക്കും അജ്ഞാതർ പെേട്രാെളാഴിച്ച് കത്തിച്ചു. ഇടയ്ക്കോട്ട് സ്വദേശി സലീൻകുമാറിെൻറ വാഹനങ്ങളാണ് നശിച്ചത്. ഡ്യൂട്ടി കഴിഞ്ഞ്് കുഴിത്തുറയിലുള്ള വീട്ടിൽ ഉറങ്ങുന്നതിനിടെ അർധരാത്രിയോടെയാണ് സംഭവം. ബഹളം േകെട്ടത്തിയ സമീപവാസികളും കുഴിത്തുറ അഗ്നിശമനസേനാ വിഭാഗവും തീകെടുത്താൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു.
തക്കല ഡി.എസ്.പിയുടെ നേതൃത്വത്തിൽ അരുമന പൊലീസ് കേസെടുത്ത്് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും രണ്ട് പേർ രാത്രിയോടെ പ്രദേശത്ത് ബൈക്കിലെത്തിയതായി വ്യക്തമായിട്ടുണ്ട്. ഒരാൾ പി.പി.ഇ കിറ്റും മറ്റെയാൾ മാസ്കും ധരിച്ചിട്ടുണ്ട്. അടുത്തകാലത്തായി ജില്ലയിൽ വർധിച്ചുവരുന്ന അരി കടത്തൽ സംഘവും കഞ്ചാവ് ലോബിയുമായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.