പോത്തൻകോട്: ഗവ.യു.പി സ്കൂളിലെ താൽക്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പൊലീസ് പിടികൂടി. അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും കണ്ടെടുത്തു.
താൽക്കാലിക ഡ്രൈവറായ ഇയാൾ സ്കൂൾ സമയം കഴിഞ്ഞ ശേഷം ഓട്ടോറിക്ഷ ഓടിക്കും. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിന് അടിയിലായി പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. 500 ഉം 300 ഉം രൂപക്ക് വിൽക്കാനാണ് ഇയാൾ പൊതികൾ സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പേ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. പോത്തൻകോട് എസ്.എച്ച്.ഒ മിഥുൻ, എസ്.ഐ രാജീവ്, എ. എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ഷാൻ, സി.പി.ഒ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.