ക​ഞ്ചാ​വ് വി​ൽ​പ​ന: സ​ഹോ​ദ​ര​ന്മാ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​രി​മ​ഠം കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​റ്റു​വ​ന്ന ര​ണ്ടു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. സ​ഹോ​ദ​ര​ങ്ങ​ളും ക​രി​മ​ഠം കോ​ള​നി​യി​ൽ താ​മ​സ​ക്കാ​രു​മാ​യ ഹാ​ജ (38), റാ​ഫി (37) എ​ന്നി​വ​രെ​യാ​ണ് സി​റ്റി നാ​ർ​കോ​ട്ടി​ക് സെ​ൽ ടീ​മി​െൻറ സ​ഹാ​യ​ത്തോ​ടെ ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ലി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ളാ​യി പൊ​ലീ​സ് ഇ​വ​രെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഫോ​ർ​ട്ട് പൊ​ലീ​സും നാ​ർ​കോ​ട്ടി​ക് സെ​ൽ ടീ​മും സം​യു​ക്ത​മാ​യി പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ര കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഫോ​ർ​ട്ട് എ​സ്.​ഐ​മാ​രാ​യ ച​ന്ദ്ര​ൻ, സ​ജു എ​ബ്ര​ഹാം, പ്രേ​മ​ച​ന്ദ്ര​ൻ, നാ​ർ​കോ​ട്ടി​ക് സെ​ൽ അം​ഗ​ങ്ങ​ളാ​യ സ​ജി​കു​മാ​ർ, വി​നോ​ദ്, ര​ഞ്ജി​ത്, അ​രു​ൺ, ഷി​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

Tags:    
News Summary - brothers arrested for ganja sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.