ജോജിൻ
മംഗലപുരം: ബൈക്ക് മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. തോന്നയ്ക്കൽ പാട്ടത്തിൻകര ബഥനി ഭവനിൽ പോപ്പി എന്ന ജോജിൻആണ് (26) അറസ്റ്റിലാത്. വെള്ളിയാഴ്ച രാത്രി 11ന് ആണ് സംഭവം. മംഗലപുരം ജങ്ഷനിലെ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങാനെത്തിയ മംഗലപുരം സ്വദേശി ബാബുലാലിന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. ബാബുലാൽ പൊലീസിൽ വിവരം അറിയിച്ചു.
ഹോട്ടൽ ഉടമ പറഞ്ഞതനുസരിച്ച് പ്രതിയുടെ രൂപം മനസ്സിലാക്കിയ പൊലീസ് ജോജിന്റ വീട്ടിലെത്തി. ജോജിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച വണ്ടി കല്ലൂർ പാലത്തിനടിയിൽ ഒളിപ്പിച്ചെന്ന് മനസ്സിലായത്. മംഗലപുരം എസ്.എച്ച്.ഒ സിജു കെ.എൽ. നായരും സംഘവുമാണ് മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോത്തൻകോട് സ്റ്റേഷനിലും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.