വെട്ടുകത്തിയുമായി നടുറോഡിൽ ഓട്ടോ ഡ്രൈവറുടെ പോർവിളി

പോ​ത്ത​ൻ​കോ​ട്: പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വെ​ട്ടു​ക​ത്തി​യു​മാ​യി ഓ​ട്ടോ ഡ്രൈ​വ​റു​ടെ കൊ​ല​വി​ളി ക​ണ്ട് നാ​ട്ടു​കാ​ർ ഭ​യ​ന്നോ​ടി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് പോ​ത്ത​ൻ​കോ​ട് ജ​ങ്​​ഷ​നി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം.

ഓ​ട്ടോ ഡ്രൈ​വ​ർ പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി സ​ച്ചു വെ​ട്ടു​ക​ത്തി​യു​മാ​യി പോ​ർ​വി​ളി ന​ട​ത്തു​ന്ന രം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​ർ മ​നു​മോ​ഹ​നു​മാ​യു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് സം​ഭ​വം. മ​റ്റ് ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് മു​മ്പ് സ​ച്ചു​വി​നെ​തി​രെ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 2020 ആ​ഗ​സ്റ്റ് 16ന് ​പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി നൗ​ഷാ​ദി​ന്റെ വീ​ട്ടി​ൽ വെ​ട്ടു​ക​ത്തി​യു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ​രാ​തി​യും നി​ല​വി​ലു​ണ്ട്.

Tags:    
News Summary - Auto driver violent in the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.