അജിന്‍കുമാർ
Posted On
date_range Updated On
date_range പ്രണയംനടിച്ച് പീഡനശ്രമം: പ്രതി അറസ്റ്റില്‍
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട തൂങ്ങാംപാറ വിജയഭവനില്‍ അജിന്കുമാറാണ് (നന്ദു, 30) പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് നടപടി.
പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ അജിത്കുമാര്‍, സി.പി.ഒ വിപിന്‍കുമാര്‍ എന്നിവരുള്‍പ്പെട്ട പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.