representational image
തിരുവനന്തപുരം: പൊതുമരാമത്ത് ഓഫിസില്‍ സംസാരിച്ചുകൊണ്ടിരിക്കെ, കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് സംസ്ഥാന സമിതി അംഗത്തെ അസിസന്റ് എന്‍ജിനീയര്‍ മൂക്കിനിടിച്ചതായി പരാതി. പി.എം.ജിയിലെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജീനിയര്‍ ഓഫിസില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവമെന്ന് പറയപ്പെടുന്നു.
കോൺട്രാക്ടേഴ്സ് ഫെഡറേഷന് നേതാവ് പി. മോഹന്‍ കുമാറിനാണ് മര്‍ദനമേറ്റത്. അസിസന്റ് എന്‍ജിനീയര്‍ ജിജോ മനോഹറാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഒരു കരാറുകാരനുമായി ബന്ധപ്പെട്ട പ്രശ്നം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറുമായി ചര്‍ച്ച ചെയ്യുമ്പോള്‍ അകാരണമായി ഇടപെട്ട് പ്രകോപനമില്ലാതെ ജിജോ മര്‍ദിക്കുകയായിരുന്നെന്ന് ഫെഡറേഷൻ ജില്ല ്പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് ആരോപിച്ചു.
എന്നാല്‍, കരാറുകാരന് ഓഫിസില്‍ അതിക്രമിച്ചുകടന്ന് മര്‍ദിക്കുകയായിരുന്നെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പരാതി നല്കി. ഇരുവരുടെയും പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കോണ്‍ട്രാക്ടര്‍മാര്‍ വെള്ളിയാഴ്ച പി.എം.ജിയിലെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. എ.ഇയെ സസ്പെന്‍ഡ് ചെയ്യുംവരെ ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് രാധാകൃഷ്ണക്കുറുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.