മീ​ന, മീ​നാ​ക്ഷി, റോ​സ്‌​നി, ശാ​ന്തി

പൊങ്കാലക്കെത്തിയ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

നേ​മം: പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വീ​ട്ട​മ്മ​മാ​രു​ടെ സ്വ​ര്‍ണം ക​വ​ര്‍ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളെ ത​മ്പാ​നൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഊ​ട്ടി മേ​ട്ടു​പ്പാ​ള​യം സ്വ​ദേ​ശി​നി ശാ​ന്തി (37), മേ​ട്ടു​പ്പാ​ള​യം സ്വ​ദേ​ശി​നി റോ​സ്‌​നി (40), കോ​യ​മ്പ​ത്തൂ​ര്‍ കാ​ളി​യ​മ്മ​ന്‍ തെ​രു​വ് സ്വ​ദേ​ശി​നി മീ​നാ​ക്ഷി (49), കോ​യ​മ്പ​ത്തൂ​ര്‍ പോ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​നി മീ​ന (55) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 2.10, വൈ​കീ​ട്ട് 5.15 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ ത​മ്പാ​നൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നു മു​ന്നി​ലാ​ണ് സം​ഭ​വം. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി വ​ള്ളി​ക്കു​ന്ന് കു​റി​യ​പ​ടി സ്വ​ദേ​ശി​നി കാ​ളി​യു​ടെ മ​ക​ള്‍ പ​ത്മാ​വ​തി (60), തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം ക​ട​മ്പാ​ട്ടു​കോ​ണം എ​സ്.​കെ.​വി ഹൈ​സ്‌​കൂ​ളി​നു സ​മീ​പം ക​രി​ക്ക​ക​ത്തി​ല്‍ വീ​ട്ടി​ല്‍ ശാ​ന്ത​മ്മ​യു​ടെ മ​ക​ള്‍ ര​മ​ണി എ​സ്. നാ​യ​ര്‍ (58) എ​ന്നി​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് നാ​ലം​ഗ​സം​ഘം ക​വ​ര്‍ന്ന​ത്. പ​ത്മാ​വ​തി​യു​ടെ ഒ​ന്നേ​കാ​ല്‍ പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണ​മാ​ല​യും ര​മ​ണി എ​സ്. നാ​യ​ര്‍ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന ഏ​ല​സും ര​ണ്ട​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍ണ​മാ​ല​യു​മാ​ണ് അ​പ​ഹ​രി​ച്ച​ത്.

റെ​യി​ല്‍വേ സ്റ്റേ​ഷ​നു മു​ന്നി​ലെ തി​ര​ക്കി​നി​ടെ പ്ര​തി​ക​ള്‍ മാ​ല പൊ​ട്ടി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​ല ന​ഷ്ട​പ്പെ​ട്ട​വ​ര്‍ ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് റെ​യി​ല്‍വേ സ്റ്റേ​ഷ​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. സി.​ഐ ജി​ജു​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ബി​നു​മോ​ഹ​ന്‍, ച​ന്ദ്ര​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ര​മ്യ, ഹെ​ല്‍മ, റൂ​ബി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ലം​ഗ ത​മി​ഴ് സം​ഘം പൊ​ങ്കാ​ല സ​മ​യ​ത്ത് സ്ഥി​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​റു​ണ്ടെ​ന്നും മാ​ല​മോ​ഷ്ടി​ച്ച് ക​ട​ക്കാ​റു​ണ്ടെ​ന്നു​മാ​ണ് പൊ​ലീ​സ് ന​ല്‍കു​ന്ന സൂ​ച​ന. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Tamil Nadu natives arrested for stealing gold from women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.