ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ വീട്ടുപടിക്കലിരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സുജിത-ജോൺബോസ്കോ ദമ്പതികളുടെ മകൾ ഐറ ജോണിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. കുട്ടിയെ കടിച്ചുവലിച്ച് കൊണ്ട് പോകുവാൻ നായ് ശ്രമിച്ചു.
നാട്ടുകാരും വീട്ടുകാരും ബഹളം വെച്ച് പിന്തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നായ് തുടരെ കുട്ടിയെ കടിച്ചു. വടിയുമായെത്തിയ അയൽവാസി നായെ തല്ലിയോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരീരത്തിൽ ആറോളം മുറുവുണ്ട്.
രണ്ടാഴ്ചക്കിടെ അഞ്ചുതെങ്ങ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾക്കും മുതിർന്നരുമുൾപ്പെടെ മുപ്പത്തോളം പേർക്കാണ് തെരുവുനായ് അക്രമത്തിൽ പരുക്കേറ്റത്. പകലും രാത്രിയും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണുവാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.