പേരൂര്‍ക്കട: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പുനടത്തിയ കേസിലെ ആറാം പ്രതിയെ കൊല്ലത്തുനിന്ന് പിടികൂടി. കൊല്ലം കന്നിമേല്‍ചേരിയില്‍ കരിമ്പോലയില് വയലില്‍ കിഴക്കതില്‍ മധുരം വീട്ടില്‍ ഷംനാദ് (24) ആണ് പിടിയിലായത്. ഓഗസ്റ്റ് 14 നായിരുന്നു കേസിനിടയായ സംഭവം.
എറണാകുളത്തെ ഒരു സംഘത്തില്‍ നിന്ന് മുക്കുപണ്ടം ശേഖരിച്ച ശേഷം അതില്‍ സ്വര്‍ണമെന്ന് തോന്നിക്കുന്ന ലോഹം പൂശി ആറംഗ സംഘം വഴയില, മണ്ണാമ്മൂല എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അഖില്‍ ക്ലീറ്റസ് (30), പേരൂര്‍ക്കട വഴയില സ്വദേശി ജെ.ആര്. പ്രതീഷ്കുമാര്‍ (57), പത്തനംതിട്ട തണ്ണിത്തോട് സ്വദേശി സണ്ണി (69), ഇയാളുടെ മകന് സ്മിജു സണ്ണി (40), കുടപ്പനക്കുന്ന് ചെട്ടിവിളാകം സ്വദേശി ഷെജിന്‍ (30) എന്നിവരെ പേരൂര്‍ക്കട പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
ആഭരണങ്ങള്‍ പ്രതികള്‍ തിരികെയെടുക്കാതെ വന്നപ്പോള്‍ പണമിടപാട് സ്ഥാപന ഉടമകള്‍ ചാലയിലുളള ഒരു ജ്വല്ലറിയിലെത്തി പരിശോധിച്ചപ്പോഴാണ് പണയപ്പെടുത്തിയത് മുക്കുപണ്ടങ്ങളാണെന്ന് മനസിലായത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്കിയതും പ്രതികള്‍ 5 പേരും പിടിയിലായതും. റിമാന്‍ഡില്‍ കഴിയുന്ന അഖില്‍ ക്ലീറ്റസായിരുന്നു തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.
കേരളം മുഴുവന്‍ കറങ്ങി നടന്ന് മുക്കുപണ്ടങ്ങള്‍ ശേഖരിച്ച് സംഘാംഗങ്ങള്‍ക്ക് എത്തിച്ചുനല്‍കുന്ന ആളാണ് പിടിയിലായ ഷംനാദ്. ഇയാള്‍ വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ശക്തികുളങ്ങര പൊലീസാണ് ഷംനാദിനെ പിടികൂടി പേരൂര്‍ക്കട പൊലീസിനു കൈമാറിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.